
സുഹൈൽ ഫാൽക്കൺ മേള സെപ്റ്റംബറിൽ
ഖത്തറിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികളുടെ ഉത്സവകാലമായ ‘സുഹൈൽ’ ഫാൽക്കൺ മേളക്ക് സെപ്റ്റംബർ 10 മുതൽ 14 വരെ കതാറ കൾചറൽ വില്ലേജ് വേദിയാകും. അരങ്ങേറ്റക്കാരായ പോളണ്ട്, ഓസ്ട്രിയ, പോർചുഗൽ, റഷ്യ ഉൾപ്പെടെ 21 രാജ്യങ്ങളാണ് എട്ടാമത് അന്താരാഷ്ട്ര ഫാൽക്കൺ മേളയിൽ പങ്കെടുക്കുന്നത്. വേട്ടക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, ക്യാമ്പിങ് ഉപകരണങ്ങൾ, കാർ, മരുഭൂമിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക വാഹനങ്ങൾ എന്നിവയുമായി 300ലേറെ കമ്പനികൾ ഇത്തവണ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ജി.സി.സിയിലെയും മേഖലയിലെയും തന്നെ ഏറ്റവും…