കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ല; കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം: കോൺഗ്രസ് മുഖപത്രം

കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം വിശദമാക്കുന്നു. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും മുഖപത്രം വിശദമാക്കുന്നു….

Read More

‘സ്‌കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം’; അടച്ചുപൂട്ടുന്നതടക്കം നടപടിയെടുക്കണമെന്ന് ഹൈക്കോടതി

സ്‌കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് കേരളാ ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്‌കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്. സ്‌കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണം. കളി സ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കണം. നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊല്ലം തേവായൂർ…

Read More

‘ശോഭന തിരുവനന്തപുരത്ത് മത്സരിക്കണം’; പേര് നിർദേശിച്ചെന്ന് സുരേഷ് ഗോപി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭനയെ നിർദേശിച്ച് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ബി.ജെ.പി നേതൃത്വവും താനും ഇക്കാര്യം ശോഭനയുമായി സംസാരിച്ചിട്ടുണ്ട്. ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂരിൽ മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു….

Read More

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നവർക്ക് മിനിമം താങ്ങുവില പരിരക്ഷ നൽകേണ്ടെന്ന് സുപ്രീം കോടതി

വായുമലിനീകരണ വിഷയത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് കർശന താക്കീതു നൽകി സുപ്രീം കോടതി. പഞ്ചാബ് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്ന കർഷകരെ മിനിമം താങ്ങുവില പരിരക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകി.  പാവപ്പെട്ട കർഷകർക്ക് മാലിന്യ സംസ്കരണ യന്ത്രങ്ങൾ വാങ്ങുന്നതിനു പൂർണ സബ്സിഡിയും പ്രവർത്തനച്ചെലവിന് ആവശ്യമായ തുകയും നൽകണമെന്നും ജസ്റ്റിസ് സ‍ഞ്ജയ് കിഷൻ കൗൾ, സുധാൻശു ധുലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. വൈക്കോൽ ഉൾപ്പെടെയുള്ള കാർഷികാവശിഷ്ടങ്ങളിൽ നിന്നു ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ സംസ്ഥാന സർക്കാർ…

Read More

ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കർശന നിലപാടു വേണമെന്ന ആവശ്യവുമായി ശശി തരൂർ

പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം കാര്യമില്ല, ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കർശന നിലപാടു വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത്. ചൈനീസ് പാസ്പോർട്ടുള്ള ടിബറ്റുകാർക്ക് ഇനിമുതൽ സ്റ്റേപിൾഡ് വീസ നൽകണം. തയ്‌വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുതെന്നും തരൂർ ആവശ്യപ്പെട്ടു. അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ 2023ലെ ഔദ്യോഗിക ഭൂപടത്തിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം…

Read More