
‘അമ്മ തന്ന വീട് വിൽക്കാൻ അവകാശമില്ലേ?’; ചോദ്യവുമായി സുഗതകുമാരിയുടെ മകൾ ലക്ഷ്മീദേവി
”അമ്മ എന്റെ പേരിൽ എഴുതിത്തന്ന വീടാണ് ഇത്. നിനക്കൊരു ആവശ്യം വന്നാൽ വിൽക്കാമെന്നു പറഞ്ഞാണ് എന്റെ പേരിലാക്കിയത്’ – കവി സുഗതകുമാരിയുടെ തലസ്ഥാനത്തെ ‘വരദ’ എന്ന വീടു വിൽക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി മകൾ ലക്ഷ്മീദേവി വിവരിച്ചു. ”സുഗതകുമാരി കുടുംബത്തേക്കാളേറെ നാടിനെ സ്നേഹിച്ചയാളാണ്. 1985 മുതൽ ‘അഭയ’യിൽ ജോലി ചെയ്തുവെങ്കിലും നയാപ്പൈസ പോലും വീട്ടിലേക്ക് എടുത്തില്ല. അവാർഡ് തുകയും റോയൽറ്റിയുമെല്ലാം അഭയയ്ക്കോ അല്ലെങ്കിൽ കാശിന് അത്യാവശ്യമുള്ളവർക്കോ നൽകി. അവസാനകാലത്ത് അമ്മയുടെ ബാങ്ക് ബാലൻസ് എത്രയായിരുന്നു എന്നറിയുന്നവർ ചുരുക്കമാണ്” സുഗതകുമാരിയുടെ മരണശേഷം…