കൽക്കരി കത്തിച്ച് കിടന്നുറങ്ങി ; കുവൈത്തിൽ മൂന്ന് വിദേശ വനിതകൾ ശ്വാസം മുട്ടി മരിച്ചു

കുവൈത്ത് അല്‍ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ് ഏരിയയില്‍ ഏഷ്യന്‍ വംശജരായ മൂന്നു വിദേശ വനിതകള്‍ ശ്വാസംമുട്ടി മരിച്ചു. തണുപ്പകറ്റാന്‍ റസ്റ്റ്ഹൗസില്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് ഇതില്‍ നിന്നുള്ള പുക ശ്വസിച്ച് മരിച്ചത്. തൊഴിലുടമയാണ് സ്ത്രീകളുടെ മരണം കണ്ടെത്തിയത്. ഇതേ കുറിച്ച് തൊഴിലുടമ ആംബുലന്‍സ് സേവനത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ മെഡിക്കല്‍ ജീവനക്കാര്‍ തൊഴിലാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. നല്ല വായുസഞ്ചാരമില്ലാതെ അടച്ചിട്ട സ്ഥലത്ത് കല്‍ക്കരി കത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പുക…

Read More

ചാലക്കുടിയിൽ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു

തൃശൂർ ചാലക്കുടി കാരൂരിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു. റോയൽ ബേക്കേഴ്‌സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.15നായിരുന്നു സംഭവം. ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്. മാലിന്യം ബ്ലോക്കായത് നീക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. ആദ്യം സുനിൽകുമാർ ആണ് ഡ്രൈനേജിൽ ഇറങ്ങിയത്. സുനിൽകുമാറിന് ശ്വാസം കിട്ടാതെ വന്നതോടെ രക്ഷിക്കാൻ ഇറങ്ങിയതോടെയാണ് ജിതേഷും അപകടത്തിൽപ്പെട്ടത്. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതഹങ്ങൾ ആശുപത്രിയിലേക്ക്…

Read More

ഹോട്ടലിലെ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; വിഷവാതകം ശ്വസിച്ചതായി റിപ്പോർട്ട്

കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇവരുടെ ശരീരത്തിൽ യാതൊരു തരത്തിലുളള മുറിവുകളും സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികൾ ഏത് വിഷ വാതകമാണ് ശ്വസിച്ചതെന്ന് അറിയാൻ കെമിക്കൽ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ടെന്നും ഇതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ചേവായൂർ പൊലീസ് അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ച വൈകുന്നേരം…

Read More

കോഴിക്കോട് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍പള്ളിയിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വൈകുന്നേരം നാലരയോടെയാണ് സംഭവം. ഇരിങ്ങാടൻപള്ളിക്ക് സമീപമുള്ള ഒരു ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. പത്തടിയോളം ആഴമുള്ള ടാങ്കിൽ രണ്ടടിയോടം മാലിന്യമുണ്ടായിരുന്നു. ഇതിൽ ആദ്യം ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാമൻ സഹായിക്കാനായി ഇറങ്ങുകയുമായിരുന്നു. എന്നാൽ രണ്ടാമനും ഇതിൽ ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട്…

Read More