
കൊവിഡ് വാക്സിൻ സ്വീകരിച്ച മകളുടെ മരണം; സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ നിയമനടപടികളുമായി മാതാപിതാക്കൾ
കൊവിഷീൽഡ് കുത്തിവയ്പ്പെടുത്ത മകൾ മരണപ്പെട്ടതിൽ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികളുമായി മാതാപിതാക്കൾ. യുകെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയിൽ കൊവിഷീൽഡ്) ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് കമ്പനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ആസ്ട്രാസെനേകയും ഓക്സ്ഫർഡ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ച കൊവിഷീൽഡ് ഇന്ത്യയിൽ എസ് ഐ ഐ ആണ് നിർമിച്ചത്. മകൾ കാരുണ്യയുടെ മരണത്തിൽ വേണുഗോപാലൻ ഗോവിന്ദൻ ആണ് നിയമനടപടികൾ ആരംഭിച്ചത്. കൊവിഷീൽഡ് എടുത്തതിന് പിന്നാലെ 2021 ജൂലായിലാണ്…