
ദ കേരള സ്റ്റോറി രണ്ടാം ഭാഗം; അഭ്യൂഹത്തിന് മറുപടിയുമായി സംവിധായകന്‍
വിവാദചിത്രം ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. മലയാള സിനിമയില്‍ വലിയ ചര്‍ച്ചയായ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആസ്പദമായിരിക്കും ചിത്രമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെയാണ് സംവിധായകന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കേരള സ്റ്റോറിയുടെ തുടര്‍ച്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ച സുദീപ്‌തോ സെന്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധമില്ലെന്ന് പറഞ്ഞു. ഈ വാര്‍ത്ത എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. എന്തു തന്നെയായാലും സത്യമല്ല. ഈ റിപ്പോര്‍ട്ടുകള്‍ കണ്ടതിന് ശേഷം സംവിധായകന്‍ വിപുല്‍…