
മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല, ജുഡീഷ്യൽ അന്വേഷണം വേണം: കെ.സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കു കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്നു മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തിനു പിന്നാലെയാണു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മോൻസൻ മാവുങ്കലിന്റെ അടുത്തുനിന്നു ഞാൻ 10 ലക്ഷംവാങ്ങിയെന്ന് ആരോപിച്ചു വിജിലൻസ് അന്വേഷണം നടക്കുകയാണ്….