കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ടോൾ പിരിച്ചാൽ തടയും; കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങും: കെ സുധാകരന്‍

കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ  ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റോഡുകളിൽ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍. ടോള്‍ രഹിത…

Read More

സുധാകരനെ കൊല്ലാനുള്ള കാരണം പെട്ടന്നുള്ള പ്രകോപനം ; ഭാവവ്യത്യാസം ഇല്ലാതെ പ്രതി ചെന്താമര

നാട്ടുകാരും പൊലീസും പല വട്ടം തെരച്ചിൽ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. ഡ്രോൺ പറഞ്ഞുന്നതും പൊലീസും നാട്ടകാരും തിരയുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ പതുങ്ങി ഇരുന്നുവെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നൽകി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതകങ്ങളെ കുറിച്ച് വിവരിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താൻ കാരണം. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം…

Read More

കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾ അന്തിമഘട്ടത്തിൽ; പരിഗണനയിൽ പ്രമുഖർ

സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ അന്തിമഘട്ടത്തിൽ. നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഇനിയും ഹൈക്കമാൻഡ് കൂടിയാലോചന തുടരും. കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ് എഐസിസിക്ക് മുന്നിലെ വെല്ലുവിളി.  കെ.സി വേണുഗോപാൽ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുൻഷി നേതാക്കളുമായി ചർച്ചകൾ   നടത്തിയത്. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ എന്നീ പേരുകളാണ് പകരം കൂടുതലായും ഉയർന്നത്. സാമുദായിക…

Read More

എൻഎം വിജയൻ്റെ ആത്മഹത്യ; അന്വേഷണവുമായി സഹകരിക്കും: ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നും കെ സുധാകരൻ പറഞ്ഞു. നാളെ എൻഎം വിജയൻ്റെ വീട് സന്ദർശിക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം…

Read More

എൻഎം വിജയൻ്റെ ആത്മഹത്യ; കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. അതേസമയം, എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺ​ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ…

Read More

കോൺഗ്രസ് നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്; കടുത്ത ഭിന്നതകൾക്കിടയിലും ഒറ്റക്കെട്ട്’

നേതാക്കൾക്കിടയിലെ കടുത്ത ഭിന്നതകൾക്കിടെ പാർട്ടി നേതൃത്വം ഒറ്റക്കെട്ടാണെന്ന പ്രതീതി ഉണർത്താൻ കോൺഗ്രസ് നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ഒന്നിച്ച് മാധ്യമങ്ങളെ കാണും. ഇതിനിടെ പുനസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം അറിയാൻ കേരളത്തിന്റെ ചുമതയുള്ള സംഘടന ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തും. ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കടുത്ത വിമർശനമാണ് നേതാക്കൾക്കെതിരെ…

Read More

അൻവറിനോട് മതിപ്പും എതിർപ്പും ഇല്ല; നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് പറഞ്ഞതിൽ ദുഷ്ടലാക്ക്: കെ. സുധാകരന്‍

പിവി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.നിലമ്പൂരിലെ സ്ഥാനാർത്ഥി ആര് എന്നതടക്കം യുഡിഎഫ് ചർച്ച ചെയ്യും. ഇപ്പോഴുള്ളത് അസ്വാഭാവികമായ സാഹചര്യം, അതിനെ തന്ത്രപരമായി കൈകാര്യം ചെയ്യും. അൻവറിന്‍റെ നിർദേശം തള്ളാനും കൊള്ളാനും ഇല്ല.അൻവറിന്‍റേത് അൻവറിന്‍റെ മാത്രം അഭിപ്രായമാണ്.അൻവറിന് എതിരും അനുകൂലവും അല്ല.അനുകൂലിക്കേണ്ട സ്ഥിതിയിൽ അല്ല അൻവറുള്ളത്.നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് അൻവർ പറഞ്ഞതിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെയും ഡിസിസി പ്രസിഡണ്ട് ജോയിയെയും എതിർചേരിയിലാക്കി കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനാണ് അൻവറിന്‍റെ നീക്കം.നിലമ്പൂർ…

Read More

ഭാർ​ഗവീനിലയം പോലുള്ള സിനിമകൾ ഇപ്പോഴുണ്ടോ?, സിനിമ തുടങ്ങുന്നത് വെള്ളമടിയോടുകൂടി; ജി.സുധാകരൻ

പുതിയകാല സിനിമകൾക്കെതിരെ മുൻമന്ത്രി ജി.സുധാകരൻ. ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാതാരങ്ങളുടെ അമിത നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നതെന്നും സിനിമകൾ മദ്യപാനം ആഘോഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സിനിമകളെല്ലാം മൂല്യരഹിതമായാണ് നടക്കുന്നതെന്നും മൂല്യാധിഷ്ഠിതമായ ഒന്നും അവയിലില്ലെന്നും ജി.സുധാകരൻ അഭിപ്രായപ്പെട്ടു. മൂല്യമുള്ള സിനിമകളൊന്നും ഇറങ്ങുന്നില്ല. ഒന്നാന്തരം സിനിമകൾ ഇറങ്ങിയ നാടായിരുന്നല്ലോ കേരളം. അസുരവിത്തും ഭാർ​ഗവീനിലയവും കബനി നദി പരന്നൊഴുകുന്നു പോലുള്ള സിനിമകൾ ഇപ്പോഴുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. “എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടുകൂടിയാണ്. മദ്യപാനം ഒരു…

Read More

അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ്; മുഖ്യമന്ത്രി സ്ഥാനത്തിൽ ചർച്ച തുടങ്ങിയിട്ടില്ല; സുധാകരൻ

സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വെള്ളാപ്പള്ളിയുടെ പരാമർശത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യതയെന്ന് കെ സുധാകരൻ ചോദിച്ചു. ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണം എന്നതിൽ തർക്കമില്ലെന്ന് വ്യക്തമാക്കിയ കെ സുധാകരൻ അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ് എന്നും കൂട്ടിച്ചേർത്തു. 

Read More

ചർച്ചയുണ്ടാക്കുന്നത് മാധ്യമങ്ങൾ, കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ ഒരു ചർച്ചയും ഇപ്പോഴില്ല; കെസുധാകരൻ

കെപിസിസി അദ്ധ്യക്ഷ സ്ഥനത്ത് നിന്ന് മാറാൻ ഒരു ചർച്ചയുമില്ലെന്ന് കെ സുധാകരൻ. ചർച്ചയുണ്ടാക്കുന്നത് മാധ്യമങ്ങൾ മാത്രമാണ്. പാർട്ടി പറഞ്ഞാൽ മാറും. എന്നാൽ ഒരു ചർച്ചയും ഇപ്പോഴില്ലെന്നും കെ സുധാകരൻ പറഞ്ഞു കെപിസിസി നേതൃമാറ്റം വേണോ വേണ്ടയോ എന്നത് പൊതുവേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് തോന്നുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ പറഞ്ഞു. സുധാകരന്റെ ആരോഗ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്നത് സുധാകരന് തന്നെയാണ്. ജാതി നോക്കിയല്ല കെപിസി സി പ്രസിഡണ്ടിനെ കോൺഗ്രസ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു ചാണ്ടി…

Read More