സുഡാനിലേക്ക് കൂടുതൽ സഹായവുമായി കുവൈത്ത് റെഡ് ക്രസൻ്റ്

സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). 10 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളു​മാ​യി കു​വൈ​ത്തി​ൽ നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം സു​ഡാ​നി​ലെ​ത്തി. പോ​ർ​ട്ട് സു​ഡാ​നി​ലെ​ത്തി​യ വി​മാ​ന​ത്തെ സു​ഡാ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഡോ. ​ഫ​ഹ​ദ് അ​ൽ ദ​ഫീ​രി​യും സു​ഡാ​നീ​സ് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി അ​ധി​കൃ​ത​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സു​ഡാ​നെ സ​ഹാ​യി​ക്കാ​ൻ കു​വൈ​ത്ത് ബ്രി​ഡ്ജി​ന്റെ ഭാ​ഗ​മാ​ണ് സ​ഹാ​യ വി​മാ​ന​മെ​ന്നും…

Read More

ലോകത്തിൽ ഏറ്റവും കൂടുതൽ പിരമിഡുള്ളത് ഈജിപ്തിലല്ല, അങ്ങ് സുഡാനിലാണ്; സുഡാനിലുള്ളത് 250 തിലധികം പിരമിഡുകൾ

ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഏതാണ്? ഈജിപ്ത് എന്നായിരിക്കുമല്ലെ മിക്കവരുടെയും ഉത്തരം. എന്നാൽ ഈജിപ്ത് അല്ല, സുഡാനാണ് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം. ഏതാണ്ട് 250 തിലധികം പിരമിഡുകളാണ് സുഡാനിലുള്ളത്. എന്നാൽ പിരമിഡുകൾക്ക് പ്രശ്സതമായ ഈജിപ്തിൽ 138 പിരമിഡുകളെ കണ്ടെത്തിയിട്ടുള്ളു. കുഷ് സാമ്രാജ്യത്തിന്റെ കാലത്താണ് സുഡാനിൽ പിരമിഡുകളുടെ നിർമാണം ആരംഭിക്കുന്നത്. നൈൽ നദിയുടെ തീരത്ത് 1070 ബിസി മുതൽ 350 എഡി വരെ നിലനിന്ന രാജവംശമാണിത്. ഈജിപ്തിലെന്നതുപോലെ സുഡാനിലും പിരമിഡുകൾ രാജകീയ ശവകുടീരങ്ങളാണ്. തനതായ വാസ്തുവിദ്യാ ശൈലിയും…

Read More

വടംവലിയിൽ ചൈനീസ് സൈന്യത്തെ തോൽപ്പിച്ച് ഇന്ത്യൻ സൈനികർ

വടംവലിയിൽ ചൈനീസ് സൈന്യത്തെ തകർത്ത് ഇന്ത്യൻ സൈനികർ. സുഡാനിൽ യു.എൻ നടത്തുന്ന സമാധാന ദൗത്യത്തിൽ പ​ങ്കെടുക്കുന്നതിനായാണ് രണ്ട് രാജ്യങ്ങളുടേയും സൈനികരെത്തിയത്. ഇതിനിടെയാണ് ഇന്ത്യൻ-ചൈനീസ് സൈനികർ സൗഹൃദ വടംവലി മത്സരത്തിലേ​ർപ്പെട്ടത്. വിജയിച്ച ശേഷമുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആഹ്ലാദപ്രകടനവും ​ദൃശ്യത്തിലുണ്ട്. ദൃശ്യത്തിന്റെ ആധികാരികത സൈന്യം സ്ഥിരീകരിച്ചുണ്ട്. 2005ലാണ് യുണൈറ്റഡ് നേഷൻസ് മിഷൻ ഇൻ സുഡാൻ സ്ഥാപിക്കപ്പെട്ടത്. സുഡാൻ സർക്കാരും സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റും തമ്മിൽ സമാധാനകരാറിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ഇത് നിലവിൽ വന്നത്. ഇതിന്റെ ഭാ​ഗമായി സുഡാന് ആവശ്യമുള്ള…

Read More

ആഭ്യന്തര സംഘർഷത്തിൽ കെടുതി അനുഭവിക്കുന്ന സുഡാനിലേക്ക് സഹായം എത്തിച്ച് ഖത്തർ

ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ന്റെ കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന സു​ഡാ​നി​ലേ​ക്ക് റ​മ​ദാ​നി​ൽ 40 ട​ൺ സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ. ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ് നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ സ​ഹാ​യ​ങ്ങ​ളു​മാ​യി അ​മി​രി വ്യോ​മ​സേ​നാ വി​മാ​ന​മെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ആ​ഭ്യ​ന്ത​ര യു​ദ്ധം ആ​രം​ഭി​ച്ച​ത് മു​ത​ൽ സു​ഡാ​നി​ൽ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളും ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ലു​ക​ളു​ണ്ട്.

Read More

സുഡാനിൽ താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യത; സ്കൂളുകൾക്ക് അവധി: ഉത്തരവ് ലംഘിച്ചാൽ നടപടി

താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ സുഡാനിലെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളെ വീടിന് പുറത്തേക്ക് വിടരുതെന്ന് രക്ഷിതാക്കള്‍ക്ക് സർക്കാർ നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഏതെങ്കിലും സ്‌കൂൾ തുറന്നാൽ രജിസ്‌ട്രേഷൻ പിൻവലിക്കുമെന്നാണ് താക്കീത്.  ദക്ഷിണ സുഡാനിൽ ഉഷ്ണ തരംഗം സാധാരണമാണ്. എന്നാൽ അപൂർവ്വമായി മാത്രമേ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടാറുള്ളൂ. അടുത്ത രണ്ടാഴ്ച നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന അത്യുഷ്ണ തരംഗത്തെ നേരിടാനുളള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍…

Read More

സ്തംഭിച്ച് ചാറ്റ് ജിപിടി; പിന്നില്‍ ‘അനോണിമസ് സുഡാന്‍’

ചാറ്റ് ജിപിടി സേവനങ്ങള്‍ ലോക വ്യാപകമായി പലയിടങ്ങളിലും തടസപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഹാക്കര്‍മാരുടെ ആസൂത്രിത ആക്രമണമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഓപ്പണ്‍ എഐ പറഞ്ഞത്. ആദ്യമായാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തടസപ്പെടുന്നത്. ഇതിന് പിന്നില്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡി ഡോസ് ആക്രമണം ആണെന്നതിന്റെ സൂചനകള്‍ ലഭിച്ചതായും ഓപ്പണ്‍ എഐ പറയുന്നു. ഡി ഡോസ് ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും ഓപ്പണ്‍ എഐ അറിയിച്ചിരുന്നു. സംഭവത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഓപ്പണ്‍ എഐ മേധാവി…

Read More

ഇന്ത്യൻ എംബസി താൽക്കാലികമായി ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കു മാറ്റി

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി താൽക്കാലികമായി തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കു മാറ്റി. ഖാർത്തൂമിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് പോർട്ട് സുഡാൻ. ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി ഇവിടെ നിന്നാണ് നടക്കുന്നത്.  നേരത്തെ തന്നെ ഇവിടെ കൺട്രോൾ റൂം തുറന്നിരുന്നു. ഖാർത്തൂമിലെ എയർപോർട്ടിനു സമീപമുള്ള ഇന്ത്യൻ എംബസി കെട്ടിടം കനത്ത ആക്രമണം നടക്കുന്ന മേഖലയിലാണ്. ആദ്യ ദിനം തൊട്ടു തന്നെ ഉദ്യോഗസ്ഥർ വീടുകളിൽ നിന്നായിരുന്നു ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. പലർക്കും രേഖകളും…

Read More

ഓപ്പറേഷൻ കാവേരി; കേന്ദ്രമന്ത്രി വി.മുരളീധരന് ചുമതല

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുവം സമ്മേളനത്തിൽ അറിയിച്ചു. ഓപ്പറേഷൻ കാവേരി എന്നു പേരിട്ട പദ്ധതിയുടെ ചുമതല വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയാണ് ഏൽപ്പിച്ചതെന്നു മോദി വ്യക്തമാക്കിയത് പ്രസംഗം പരിഭാഷപ്പെടുത്തിയ മുരളീധരൻ തന്നെ ജനാവലിയെ അറിയിച്ചു. രാത്രി തന്നെ മുരളീധരൻ സൗദി അറേബ്യയിലെ ജിദ്ദയിലേക്കു തിരിക്കുകയും ചെയ്തു.  നാവികസേനയുടെ കപ്പലുകളും വ്യോമസേനയുടെ ചരക്കു വിമാനങ്ങളുമാണ് ദൗത്യത്തിനായി രംഗത്തുള്ളത്. സൗദിയിലെ ജിദ്ദ വിമാനത്താവളത്തിൽ 2 സി 130ജെ…

Read More

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിൽ അനൂകൂല നിലപാട് അറിയിച്ച് ഇന്ത്യൻ സൈന്യം

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിൽ അനൂകൂല നിലപാട് അറിയിച്ച് ഇന്ത്യൻ സൈന്യം. യുകെ, യുഎസ്, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയും പൗരന്മാരെയും വരും മണിക്കൂറുകളിൽ സുരക്ഷിതമായി വ്യോമമാർഗം ഒഴിപ്പിക്കുമെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനായി സൈനിക വിമാനങ്ങൾ ഉപയോഗിക്കും. സുഡാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. അമേരിക്കൻ സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യക്കാർ അടക്കം 157 പേരെ സുഡാനിൽ നിന്ന് പുറത്തെത്തിച്ചതായി സൗദി അറേബ്യ സ്ഥിരികരിച്ചിരുന്നു. അതേസമയം…

Read More

സുഡാനിൽ സൗദിയുടെ രക്ഷാദൗത്യം; ഇന്ത്യക്കാരടക്കം 157 പേരെ രക്ഷിച്ചു

ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. സൗദി നാവിക സേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതിൽ 66 ഇന്ത്യക്കാരാണുള്ളത്. ബോട്ടുകളിലായാണ് ആളുകളെ തുറമുഖത്ത് എത്തിച്ചത്. കൂടുതൽ പേരെ ബോട്ടുകളിൽ എത്തിക്കുമെന്നും സൗദി വിദേശമന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പാകിസ്ഥാൻ, കുവൈറ്റ്, ഖത്തർ ഈജിപ്ത്, ടുനീഷ്യ, ബൾഗേരിയ, ബംഗ്ലദേശ്, ഫിലിപ്പീൻസ്, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റു സംഘാംഗങ്ങൾ. സൈന്യത്തിന്റെയും മറ്റു പ്രതിരോധ…

Read More