ലഹരി പാർട്ടി ആരോപണം: ഗായിക സുചിത്രയ്‌ക്കെതിരെ റിമ കല്ലിങ്കൽ നിയമനടപടി സ്വീകരിക്കും

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണു നടപടി. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയയയ്ക്കും. നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

Read More

സീരിയല്‍ രംഗത്തേക്ക് വരുമ്പോള്‍ പലര്‍ക്കുമുള്ള ആശങ്ക മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നു: സുചിത്ര നായര്‍

വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവുമാണ് സുചിത്ര നായര്‍ എന്ന നടിയെ ജനപ്രിയയാക്കിയത്. മൂന്നര വര്‍ഷത്തോളം വാനമ്പാടിയിലൂടെ സീരിയല്‍ രംഗത്തുനിറഞ്ഞുനിന്നു. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലേക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. തന്റെ സീരിയല്‍ കാലത്തെ ചില വിശേഷങ്ങള്‍ പറയുകയാണ് താരം ചിപ്പിച്ചേച്ചിയും രഞ്ജിത്ത് ചേട്ടനും നിര്‍മിച്ച വാനമ്പാടി എന്ന സീരിയലാണ് കരിയറില്‍ വഴിത്തിരിവായത്. മൂന്നര വര്‍ഷത്തോളം ഈ പരമ്പരയില്‍ അഭിനയിച്ചു. അതിന് മുമ്പ് മൂന്നു സീരിയലുകളില്‍ അഭിനയിച്ചിരുന്നു. കൃഷ്ണകൃപാസാഗരം, വിശ്വരൂപം, സത്യം ശിവം…

Read More