കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയം

പനി വരുന്നത് പോലെ ആണ് ഇന്നത്തെ കാലത്ത് കാന്‍സറിന്റെ വരവ്. ചികിത്സകള്‍ ഉണ്ടെങ്കില്‍ പോലും അസുഖം തുടക്കത്തില്‍ തിരിച്ചറിയാതെ പോകുന്നതോടെ രോഗം മൂര്‍ച്ഛിച്ച് മരണത്തിലേക്ക് നയിക്കുന്നു. ഇപ്പോഴിതാ ആരോഗ്യരംഗത്ത് പുത്തന്‍ നേട്ടമാണ് ശാസ്ത്രലോകം സ്വന്തമാക്കിയിരിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടുപിടിത്തം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം ആണ് വിജയം കൈക്കൊണ്ടിരിക്കുന്നത്. മെലനോമ, നോണ്‍-സ്‌മോള്‍-സെല്‍ ശ്വാസകോശ അര്‍ബുദം എന്നിവ ബാധിച്ച രോഗികളില്‍ നടത്തിയ പരീക്ഷണമാണ് ഫലം കണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കുറച്ചു രോഗികളെ മാത്രമേ…

Read More

അപ്പുറത്തുള്ള വ്യക്തിയെ അവരായി സ്വീകരിക്കുക; ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുന്നതുമാണ് റിലേഷൻഷിപ്പ്: ഇന്ദ്രജിത്ത്

ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുന്നതുമാണ് റിലേഷൻഷിപ്പെന്ന് നടൻ  ഇന്ദ്രജിത്ത്.  വിവാഹം കഴിഞ്ഞ് ഇത്രയും വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായി കുടുംബം ജീവിതം നയിക്കുന്നതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ ഇന്ദ്രജിത്ത് സംസാരിച്ചത്. അപ്പുറത്തുള്ള വ്യക്തിയെ അവരായി സ്വീകരിക്കുക. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുന്നതുമാണ് റിലേഷൻഷിപ്പ്. നമ്മുടെ കൂടെയുള്ള വ്യക്തി എന്താണോ അങ്ങനെ തന്നെ അം​ഗീകരിച്ച് അവരെ അങ്ങനെ ജീവിക്കാൻ അനുവദിക്കുക. ഒരുമിച്ച് ഒരു വീടിനകത്ത് നിൽക്കുമ്പോൾ പരസ്പരം മനസിലാക്കേണ്ടതും അഡ്ജസ്റ്റ് ചെയ്യേണ്ടതുമുണ്ട്. അങ്ങനെ ചെയ്താൽ ഒരു വലിയ അളവ് വരെ റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ട് പോകുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.  പൂർണിമ ഇനി ഒരിക്കലും…

Read More

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ഏറെ നേരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. ഗഗൻയാൻ ദൗത്യങ്ങൾക്ക് മുന്നോടിയായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ‌ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ…

Read More

രണ്ടാം വന്ദേ ഭാരത്; ട്രയൽ റൺ വിജയകരം, യാത്ര പൂർത്തിയാക്കിയത് 7.30 മണിക്കൂർ കൊണ്ട്

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്.വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസർകോട് എത്തിച്ചേര്‍ന്നത്.

Read More