
‘ഞാൻ അറിയാതെ സുരേഷ് ഗോപി എന്റെ പെർഫ്യൂം എടുത്തു, ഊർമിള വന്നുവല്ലേ മണം കിട്ടിയെന്നായിരുന്നു സംസാരം’: ഊർമിള ഉണ്ണി
വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഊർമിള ഉണ്ണി. സിനിമകളിലും സീരിയലുകളിലും ഒരു കാലത്ത് ഒരുപോലെ സജീവമായിരുന്ന ഊർമിള ഇപ്പോൾ സക്സസ്ഫുള്ളായ സംരംഭ കൂടിയാണ്. കുറച്ച് നാളുകൾക്ക് മുമ്പാണ് നടി പെർഫ്യൂം ബ്രാന്റ് ആരംഭിച്ചത്. ഊർമ്മിളാ ഉണ്ണീസ് വശ്യ ഗന്ധി എന്ന പെർഫ്യൂം ബ്രാന്റ് ഇന്ന് വളരെ പ്രചാരമുള്ള ഒന്നാണ്. അമ്മ മനോരമ തമ്പുരാട്ടി തന്ന അപൂർവ കൂട്ടാണ് പെർഫ്യൂം തുടങ്ങാമെന്ന ചിന്തയിലേക്ക് ഊർമിളയെ എത്തിച്ചത്. ഇപ്പോഴിതാ നടി ദേവി ചന്ദനയുടെ യുട്യൂബ് ചാനലിൽ അതിഥിയായി എത്തി വശ്യഗന്ധിയുടെ…