‘ചരിത്രം’; ‘എൻവിഎസ്-02’ വിക്ഷേപണം വിജയം

ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം പരിപൂർണ വിജയം. രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടവും ഇതോടെ ഐഎസ്ആർഒ സ്വന്തമാക്കി. ഐഎസ്ആർഒയുടെ ചെയർമാനായി വി.നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണു നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ…

Read More

സ്‌പെഡക്സ് വിക്ഷേപണം വിജയം; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ ചരിത്രദൗത്യമായ സ്പെഡക്സ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാത്രി 9.58നാണ് പി.എസ്.എൽ.വി.സി 60 റോക്കറ്റിൽ എസ്.ഡി.എക്സ് 01(ചേസർ ഉപഗ്രഹം), എസ്.ഡി.എക്സ് 02 (ടാർജറ്റ് ഉപഗ്രഹം) എന്നിവ വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന റോക്കറ്റ് 20 മിനിറ്റിനകം രണ്ട് ഉപഗ്രഹങ്ങളെയും ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. 220കിലോഗ്രാം വീതമാണ് ഉപഗ്രഹങ്ങളുടെ ഭാരം. സ്‌പെയ്സ് ഡോക്കിംഗ് എക്സ്‌പെരിമെന്റ് എന്നതിന്റെ…

Read More

കോടികൾ ചെലവഴിക്കുന്നത് കണ്ടപ്പോൾ ആശങ്ക…, നിങ്ങൾ വലിയ ഹിറ്റ് സമ്മാനിക്കുമെന്ന് പ്രൊഡ്യൂസർ പറഞ്ഞു: പ്രഭാസ്

മലയാളികൾക്കും പ്രിയതാരമാണ് പ്രഭാസ്. സൂപ്പർതാരത്തിന് മലയാളനാടും മലയാളസിനിമകളും ഇഷ്ടമാണ്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകൻ കൂടിയാണ് പ്രഭാസ്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിനു ശേഷം താരം പറഞ്ഞ വാക്കുകളും ഹിറ്റ് ആയി! കൽക്കി എന്ന ചിത്രത്തിന് ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകർക്ക് നന്ദി. നിങ്ങളില്ലെങ്കിൽ ഞാൻ വട്ടപ്പൂജ്യമാണ്. നാഗ് അശ്വിന് നന്ദി. ഈ സിനിമയെ ബ്രഹ്‌മാണ്ഡ ചിത്രമാക്കാൻ അഞ്ച് വർഷം അദ്ദേഹം കഷ്ടപ്പെട്ടു. ഞങ്ങളുടെ നിർമാതാവിനോടും നന്ദി…

Read More

കണ്ടുമനസ്സിലാക്കണം; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തിന് കാരണം ഇവയാണ്; മനോജ് വാജ്‌പേയി

ബോളിവുഡ് സിനിമകള്‍ തിയേറ്ററില്‍ കാര്യമായ വിജയം നേടാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി വരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. അതേ സമയം മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ന് സംസ്ഥാനങ്ങള്‍ കടന്ന് മികച്ച പ്രതികരണം നേടുകയാണ്. തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് മറ്റ് ഇന്‍ഡസ്ട്രികള്‍ മനസ്സിലാക്കണമെന്ന് നടന്‍ മനോജ് ബാജ്‌പേയി പറഞ്ഞു. പ്രേക്ഷകരുടെ മനസ്സറിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു വിനോദമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ്…

Read More

നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവർത്തനം വന്‍വിജയം; മുഖ്യമന്ത്രി

നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് ജനങ്ങളുടെ മനസ്സിൽ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സ് ആരംഭിച്ച്  20 ദിവസം പൂർത്തിയാകുമ്പോൾ 76 നിയമസഭാ മണ്ഡലങ്ങൾ പിന്നിടുകയാണ്. കൊച്ചി നഗരത്തിൻ്റെയും കേരളത്തിന്റെയാകെയും  അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂർത്തിയാവുകയാണ്.  ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ…

Read More

‘രാജ്യത്തിന്റെ മതേതരത്വം തകർക്കുന്നവരാണ് ബിജെപി’: കെ.മുരളീധരൻ

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള അമ്മ എലിസബത്ത് ആന്റണിയുടെ തുറന്നുപറച്ചിലിനോടു പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കേരളത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ച് അനിൽ എംപിയോ എംഎൽഎയോ ആകില്ലെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ പിന്നീടു തിരഞ്ഞുകൊത്തിയാൽ ഇഹലോകത്തു മാത്രമല്ല, പരലോകത്തും ഗതികിട്ടില്ലെന്നാണു അമ്മ തന്നെ പഠിപ്പിച്ചത്. പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാൽ രാജസ്ഥാൻ ചിന്തൻ ശിബിരിത്തിന്റെ പേരിൽ പാർട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു. ‘ബിജെപിയെക്കുറിച്ചു കോൺഗ്രസിന് ഒറ്റ ധാരണ മാത്രമാണുള്ളത്….

Read More

പ്രാവിന് ആശംസകൾ അറിയിച്ച് മമ്മൂട്ടി; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ സിനിമാ സംരഭത്തിന് ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ നൽകുകയായിരുന്നു. നാളെയാണ് കേരളത്തിൽ ചിത്രം റിലീസാകുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തു വന്ന ട്രെയിലറിനും ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ബിജിബാൽ ആണ് ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം…

Read More

ഒടുവിൽ തളച്ചു; അരിക്കൊമ്പനെ ആനിമൽ ആംബുലൻസിൽ കയറ്റി

ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയിൽ കയറ്റി. ആനയുമായി ലോറി ഉടൻ തിരിക്കും. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യസംഘം ലക്ഷ്യം കണ്ടത്. ദൗത്യത്തിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയർത്തിയിരുന്നു. മഴ തുടർന്നാൽ അരിക്കൊമ്പൻ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു. 4 കുങ്കിയാനകളും ചേർന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്….

Read More