
ലൈക്കും ഷെയറും ചെയ്യാൻ ഇനി പണം?; എക്സിൽ പുതിയ സബ്സ്‌ക്രിപ്ഷൻ പരീക്ഷിക്കുന്നു
എക്സിൽ പുതിയ സബ്സ്‌ക്രിപ്ഷൻ സംവിധാനം പരീക്ഷിക്കുന്നു. ‘നോട്ട് എ ബോട്ട്’ എന്ന പുതിയ സബ്സ്‌ക്രിപ്ഷൻ എടുത്താൽ മാത്രമെ എക്സിലെ ലൈക്കുകൾ, റീ പോസ്റ്റുകൾ, മറ്റ് അക്കൗണ്ടുകൾ കോട്ട് (Quote) ചെയ്യുക, വെബ് വേർഷനിൽ പോസ്റ്റുകൾ ബുക്ക്മാർക്ക് ചെയ്യുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കൂ. വാർഷിക നിരക്കായി ഒരു ഡോളറാണ് ഇതിനായി നൽകേണ്ടത്. ബോട്ട് അക്കൗണ്ടുകൾ, സ്പാം അക്കൗണ്ടുകൾ എന്നിവയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സബ്സ്‌ക്രിപ്ഷൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് എക്സ് പറഞ്ഞു. ഓരോ രാജ്യത്തും എക്സ്ചേഞ്ച് നിരക്ക് അനുസരിച്ച്…