കാനഡയുടെ പരാമർശം; പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തണമെന്ന് സുബ്രമണ്യം സ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്തസമ്മേളനം നടത്തണമെന്ന ആവശ്യവുമായി മുതിർന്ന ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി രം​ഗത്ത്. അമിത് ഷാക്കെതിരായ കാനഡയുടെ പരാമർശങ്ങളിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സിഖുകാർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ കാനഡ മന്ത്രി നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്സിലൂടെ സുബ്രമണ്യം സ്വാമിയുടെ പ്രതികരണം വന്നിരിക്കുന്നത്. മോദിയും അമിത് ഷായും ഒരുമിച്ച് വാർത്താസമ്മേളനം നടത്തി ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നാണ് സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നുകിൽ…

Read More

75-ാം ജന്മദിനത്തിന് ശേഷം മോദി വിരമിച്ചില്ലെങ്കിൽ മറ്റു വഴികളിലൂടെ അധികാരം നഷ്ടപ്പെടും: സുബ്രഹ്‌മണ്യൻ സ്വാമി

കുറച്ചുനാളുകളായി മുൻ കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ സുബ്രഹ്‌മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തരം വിമർശനങ്ങളുയർത്തുകയാണ്. ഇപ്പോഴിതാ മോദിയുടെ 74-ാം പിറന്നാളിനു മുന്നോടിയായി വീണ്ടും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചിരിക്കുകയാണ് സുബ്രഹ്‌മണ്യൻ സ്വാമി. 75-ാം വയസിൽ മോദി വിരമിച്ചില്ലെങ്കിൽ അദ്ദേഹത്തിന് മറ്റു മാർഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് സ്വാമി മുന്നറിയിപ്പ് നൽകി. വരുന്ന സെപ്തംബർ 17നാണ് പ്രധാനമന്ത്രിയുടെ 74-ാം ജൻമദിനം. 2025ൽ 75 തികയും. ‘ആർ.എസ്.എസ് പ്രചാരകന്റെ സംസ്‌കാരത്തോട് പ്രതിബദ്ധതയുള്ള മോദി തന്റെ 75-ാം ജന്മദിനത്തിന് ശേഷം സെപ്തംബർ 17-ന് വിരമിക്കൽ…

Read More

‘ക്രെഡിറ്റ് തട്ടിയെടുക്കുന്ന ദുശ്ശീലം’; അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ മോദിക്ക് പങ്കൊന്നുമില്ലെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ മോദിക്ക് ഒരു പങ്കുമില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാ എം.പിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. വെറുതെ ക്രഡിറ്റ് എടുക്കുന്ന ദുശ്ശീലമുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ‘അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ മോദിക്ക് ഒരു പങ്കുമില്ല. അക്കാലത്ത് ഗുജറാത്തിലെ ആർ.എസ്.എസ് പ്രചാരകനായിരുന്നു അദ്ദേഹം. തനിക്ക് അർഹതയില്ലെങ്കിലും ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ദുശ്ശീലം മോദിക്കുണ്ട്’ സ്വാമിയുടെ പോസ്റ്റിൽ പറയുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചതിനും മോദിയെ സ്വാമി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ മോദി കോൺഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനെ…

Read More

മോദിയെ വീണ്ടും വിമർശിച്ച് സുബ്രമണ്യൻ സ്വാമി; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വിദേശത്ത് സന്ദർശനം നടത്തുന്നത് വില കുറഞ്ഞ പരിപാടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഭൂട്ടാനിൽ സന്ദർശനം നടത്തുന്ന മോദിയുടെ തീരുമാനത്തേ അദ്ദേഹം എക്സിലൂടെയാണ് വിമർശിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും ഒരു പ്രധാനമന്ത്രി വിദേശത്ത് പോകാനാ​ഗ്രഹിക്കുന്നത് വില കുറഞ്ഞ കാര്യമാണ്. മോദി പ്രധാനമന്ത്രിയല്ല, അഡ് ഹോക് പ്രധാനമന്ത്രിയാണ്. ഇതുപോലെ തൽക്കാലത്തേക്ക് സ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിമാർ ഭാരതത്തേ പ്രതിനിധീകരിച്ച് വിദേശത്തേക്ക് പോകരുത് -എന്ന് സ്വാമി എക്സിൽ കുറിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സുബ്രമണ്യൻ സ്വാമി മോദിക്കെതിരെ…

Read More

സ്വന്തം ജീവിതത്തിൽ രാമനെ പിന്തുടരാത്ത മോദിയാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കുന്നത്; വിമർശനവുമായി സുബ്രഹ്‌മണ്യൻ സ്വാമി

അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ബിജെപി നോതാവ് സുബ്രഹ്‌മണ്യൻ സ്വാമി. പ്രധാനമന്ത്രി പദവിയിൽ പൂജ്യനായിരിക്കെ മോദി പ്രാണപ്രതിഷ്ഠയിലേക്ക് പോവുകയാണെന്ന് സ്വാമി തുറന്നടിച്ചു. വ്യക്തി ജീവിതത്തിൽ ഇതുവരെ ഭഗവാൻ രാമനെ പിന്തുടാത്തയാളാണ് മോദിയെന്നും പ്രത്യേകിച്ച് ഭാര്യയുടെ പെരുമാറ്റത്തിൽ പോലും അതുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെന്ന നിലയിൽ പത്ത് വർഷമായി ഇതുവരെ രാമരാജ്യമനുസരിച്ച് മോദി പ്രവർത്തിച്ചിട്ടില്ലെന്നും സുബ്രഹ്‌മണ്യൻ സ്വാമി വിമർശിച്ചു. ‘തന്റെ പ്രധാനമന്ത്രി പദവി പൂജയിൽ പൂജ്യനായിരിക്കെ, മോദി പ്രാണപ്രതിഷ്ഠാ പൂജയിലേക്ക് പോവുകയാണ്. വ്യക്തിപരമായ ജീവിതത്തിൽ…

Read More

മണിപ്പുർ വിഷയത്തിൽ മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി

വംശീയകലാപം ആളിക്കത്തുന്ന മണിപ്പുരിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. കലാപം രൂക്ഷമായ മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ…

Read More