
മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയില്‍ 107.5 ഹെക്ടര്‍ സ്ഥലം സുരക്ഷിതമല്ല: വിദഗ്ധസമിതി
ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പ്രദേശവാസികളെയും പങ്കാളികളാക്കി ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളുടെ ജനകീയ അടയാളപ്പെടുത്തല്‍ വയനാട്ടില്‍ നടത്തണമെന്ന് പ്രൊഫ. ജോണ്‍ മത്തായി നേതൃത്വം നല്‍കിയ വിദഗ്ധസമിതിയുടെ ശുപാര്‍ശ. ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളില്‍ എവിടെ ഉരുള്‍പൊട്ടും, എങ്ങനെ ഉരുളൊഴുകും, ഏതൊക്കെ ജനവാസമേഖലകളെ ബാധിക്കും, ഏതുരീതിയില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നരീതിയില്‍ മൈക്രോ സോണല്‍ സര്‍വേ (സൂക്ഷ്മ പ്രാദേശിക സര്‍വേ) നടത്തണമെന്നാണ് ശുപാര്‍ശ. ജനകീയപങ്കാളിത്തത്തോടെ ഈ സര്‍വേ നടത്തുന്നതോടെ ബോധവത്കരണം എളുപ്പമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയിലൊന്നാകെ മണ്ണിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടിലുണ്ട്….