
ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല; സുബി സുരേഷിൻ്റെ ഓര്‍മദിനത്തില്‍ ടിനി ടോമിൻ്റെ കരളലയിക്കുന്ന പോസ്റ്റ്
മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച താരമായിരുന്നു സുബി സുരേഷ്. സ്റ്റേജ് ആർട്ടിസ്റ്റായി ജീവിതം ആരംഭിച്ച സുബി മിനി സ്ക്രീനിലും പിന്നീട് വെള്ളിത്തിരയിലും തന്‍റേതായ ഇടം കണ്ടെത്തിയ ഹാസ്യതാരമാണ്. അവതാരക എന്ന നിലയിലും സുബി ജനപ്രിയയായിരുന്നു. ഏഷ്യാനെറ്റിലെ ഫൈവ് സ്റ്റാർ തട്ടുകട സുബിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സുബി വേർപിരിഞ്ഞിട്ട് ഒരു വർഷമാകുന്നു. സുബിയുടെ ഓർമദിനത്തിൽ സഹപ്രവർത്തകനും നടനുമായ ടിനി ടോം പങ്കുവച്ച കുറിപ്പ് ആരുടെയും കണ്ണുനനയിക്കുന്നതും കരളലിയിപ്പിക്കുന്നതുമായിരുന്നു. ടിനിയുടെ കുറിപ്പ്: സുബീ…സഹോദരി… നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു……