ദേഹമാസകലം പൊള്ളലേറ്റ് സുബ്ബുലക്ഷ്മി; വേദനയോടെ നാട്ടുകാർ; പ്രതിഷേധം
തമിഴ്നാട് ശിവഗംഗ ജില്ലയിലെ ക്ഷേത്രത്തിലെ ആന പൊള്ളലേറ്റ് ചരിഞ്ഞതിന് പിന്നാലെ ക്ഷേത്രങ്ങളിൽ ആനകളെ സംരക്ഷിക്കുന്നതിനെതിരെ മൃഗാവകാശ പ്രവർത്തകർ രംഗത്ത്. 54 വയസ് പ്രായമുള്ള സുബ്ബുലക്ഷ്മി എന്ന ആനയാണ് കഴിഞ്ഞ ദിവസം ചരിഞ്ഞത്. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് വിവരം. ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ചിരുന്നു. ഷെഡിന് സമീപത്തുണ്ടായിരുന്ന മരത്തിനും ചുറ്റിലുമുണ്ടായിരുന്ന ഇലകളിലും ചവറിലും തീ പടർന്നതോടെയാണ് ചങ്ങലയിൽ തളച്ചിട്ടിരുന്ന സുബ്ബുലക്ഷ്മിക്കും ഗുരുതരമായി പൊള്ളലേറ്റത്. ചങ്ങലപൊട്ടിച്ച് ഓടിയെങ്കിലും അൽപദൂരമെത്തിയപ്പോഴേക്കും സുബ്ബുലക്ഷ്മി തളർന്നുവീണു. മുഖം, തുമ്പിക്കൈ, വയർ,…