‘അപകടകാരികളായ ആനകളെ നഗരാതിർത്തിയിൽപ്പോലും പ്രവേശിപ്പിക്കരുത്; പൂരത്തിന് പ്രത്യേക ഉത്തരവ്

തൃശ്ശൂർ പൂരത്തിനായി പ്രത്യേക ഉത്തരവിറക്കി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മുഹമ്മദ് ഷഫീക്ക്. അപകടകാരികളായ ആനകളെ ഏപ്രിൽ 17 മുതൽ 20 വരെ നഗരാതിർത്തിയിൽപ്പോലും പ്രവേശിപ്പിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. പൂരം സംഘാടകർ, ആനയുടമകൾ, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കുള്ളതാണ് പ്രത്യേക ഉത്തരവ്. മുൻ വർഷങ്ങളിലേതുപോലെ ഡ്രോൺ, ഹെലിക്യാം എന്നിവയ്ക്ക് നിരോധനമുണ്ട്. ഹെലികോപ്റ്റർ, ജിമ്മിജിബ് ക്യാമറ, ലേസർ ഗൺ എന്നിവയ്ക്കും നിരോധനമുണ്ട്. സ്വരാജ് റൗണ്ടിലും ഇവ ഉപയോഗിക്കരുത്. ആനകളുടെയും മറ്റും കാഴ്ചകൾ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ,…

Read More