
തടവുകാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് അധികൃതർ
ഷാർജ എമിറേറ്റിലെ തടവുകാരുടെ മക്കൾക്ക് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അവശ്യവസ്തുക്കൾ വിതരണം ചെയ്ത് അധികൃതർ. വിവിധ വസ്തുക്കൾ അടങ്ങിയ 213 സ്കൂൾ ബാഗുകളാണ് ‘ഹാപ്പിനസ് ഇൻ എജുക്കേഷൻ’ സംരംഭത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. കുട്ടികൾക്ക് ആവശ്യമുള്ള നോട്ട്ബുക്കുകൾ, പേന, സ്റ്റേഷനറി എന്നിവയടക്കമുള്ള വസ്തുക്കളാണ് നൽകിയത്. പ്യൂനിറ്ററീവ് ആൻഡ് റീഹാബിലിറ്റേഷൻ എസ്റ്റാബ്ലിഷ്മെന്റിനെ പ്രതിനിധീകരിച്ച് ഷാർജ പൊലീസ് ജനറൽ കമാൻഡാണ് സംരംഭം ആരംഭിച്ചത്. ഷാർജ ചാരിറ്റി അസോസിയേഷന്റെയും ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷനൽ ആൻഡ് റിഫോർമേറ്റിവ് ഇസ്റ്റിറ്റ്യൂഷൻസ് വകുപ്പിന്റെയും സഹകരണത്തിലാണ് പദ്ധതി…