
മലയാളം മിഷൻ പഠനോത്സവം സംഘടിപ്പിച്ചു
മലയാളം മിഷൻ ദുബൈ ചാപ്റ്ററിൽ കണിക്കൊന്ന-സൂര്യകാന്തി കോഴ്സുകളുടെ പഠനോത്സവം സംഘടിപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അക്ഷര മാതൃകകൾ കൈയിലേന്തി നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്ത വർണാഭമായ ഘോഷയാത്രയോടെയാണ് പഠനോത്സവം ആരംഭിച്ചത്. ഗൾഫ് മോഡൽ സ്കൂളിൽ നടന്ന പഠനോത്സവത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഓൺലൈനായി നിർവഹിച്ചു. ഗൾഫ് മോഡൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഉഷ ഷിനോജ് മുഖ്യാതിഥിയായിരുന്നു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ ചെയർമാൻ…