
മലയാളം മിഷൻ ദുബായ് ചാപ്റ്ററിന് കീഴിൽ വീണ്ടും പഠന കേന്ദ്രങ്ങൾ ആരംഭിച്ചു
മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ വീണ്ടും രണ്ട് പഠനകേന്ദ്രങ്ങൾ കൂടി . മുഹൈസ്‌ന വാസൽ വില്ലജ് , വാസൽ ഒയാസിസ് 2 എന്നീ പഠനകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനോത്സവം ഡിസംബർ 17 ഞായറാഴ്ച പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ് സാദിഖ് കാവിൽ ഉദ്‌ഘാടനം ചെയ്തു . വാസൽ വില്ലജ് പോലെയുള്ള വലിയവലിയ മലയാളി കമ്മ്യൂണിറ്റികളിലേക്ക് വളരെ പെട്ടെന്നു തന്നെ മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രവർത്തകർ ഭാഷാപ്രചാരപ്രവർത്തനങ്ങളുമായി എത്തിച്ചേരുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സാദിഖ് കാവിൽ അഭിപ്രായപ്പെട്ടു . സെക്രട്ടറി…