മൊബൈല്‍ ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ട്: പഠനം

വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനം. ഇത് ഇവരില്‍ വിഷാദം, അമിത ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണം ആകുന്നു. ഭോപ്പാലിലെ എയിംസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അവരുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഏഴു വയസ്സുകാരനായ ഒരു കുട്ടിയുടെ അവസ്ഥയെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. അമിതമായ മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് വെര്‍ച്വല്‍ ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു. അതേ തുടര്‍ന്ന് കുട്ടി ആരോടും സംസാരിക്കാതെ ആവുകയും പ്രത്യേകതരം ശബ്ദം മാത്രം പുറപ്പെടുകയും…

Read More

പഠന യാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം; പണമില്ല എന്ന കാരണത്താൽ ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി

പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. പഠന യാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന…

Read More

പരാജയ കാരണം പഠിക്കാൻ ബിജെപി; ജില്ലാ പ്രസിഡന്റ്മാരോട് റിപ്പോർട്ട് തേടി

ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാൻ ബിജെപി. ഉപതെരഞ്ഞെടുപ്പുകൾ നടന്ന പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാർ പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ റിപ്പോർട്ട് കിട്ടിയതിന് ശേഷം മതിയെന്നും ഇന്നത്തെ ബിജെപി നേതൃയോഗത്തിൽ കെ സുരേന്ദ്രൻ നിലപാടെടുത്തു. ഡിസംബർ 7, 8…

Read More

സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന് കോടതി പറഞ്ഞിട്ടില്ല; കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടി: എം.വി ഗോവിന്ദൻ

മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയിൽ നിയമവശങ്ങൾ പരിശോധിച്ച ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദൻ. പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്നും പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് ജയിക്കുമെന്നും വയനാട്ടിൽ നില മെച്ചപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം പക്ഷെ പാലക്കാട് ജയസാധ്യതയുണ്ടെന്നാണ് പറഞ്ഞത്. പാലക്കാട് ഉറച്ച ജയപ്രതീക്ഷ എംവി ഗോവിന്ദൻ പങ്കുവെച്ചില്ല. പാലക്കാട് നടന്നത് കടുത്ത മത്സരമാണെന്നും ബിജെപി മൂന്നാം…

Read More

രാജ്യത്തെ ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം കേരളത്തില്‍; അഭിമാന നേട്ടം

രാജ്യത്ത് ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം ഉള്ളത് കേരളത്തിലെ ബീച്ചുകളിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 12 തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘EnviStats India 2024: Environment Accounts’ലാണ് കേരളത്തിന്റെ നേട്ടം വിവരിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023-24ല്‍ കേരളത്തിന്റെ സ്‌കോറുകളും റാങ്കിങും മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടു. മൂന്ന് ലൊക്കേഷനുകളെ അടിസ്ഥാനമാക്കിയാണ് തീരദേശ ജല ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഈ മൂന്ന് ലൊക്കേഷനുകളിലും…

Read More

സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാർ അംഗീകാരം; വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയുക ലക്ഷ്യം

വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സർക്കാർ അംഗീകാരം നൽകിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച പദ്ധതി നിർദേശം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. കേരളത്തിലെ വിദ്യാർത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിർത്തുക, പുറമെ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക, ഡിമാൻറുള്ള കോഴ്‌സുകൾക്ക് കൂടുതൽ പ്രചാരണം നൽകുക, ഹ്രസ്വകാല കോഴ്‌സുകൾ കൂടുതൽ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും…

Read More

ഇനി കര്‍ശന നടപടി; കെഎസ്ആര്‍ടിസി ബസുകളിലെ അപകടകാരണം പഠിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്

കെ.എസ്.ആര്‍.ടി.സി. ബസുകളിലെ അപകടകാരണം പഠിക്കാന്‍ ഡിപ്പോതലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിച്ചു. ആഭ്യന്തര അന്വേഷണ സംവിധാനമുണ്ടെങ്കിലും ആദ്യമായാണ് പുറമേനിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത്. ഡ്രൈവറുടെ പിഴവാണെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെ കര്‍ശന നടപടിയുണ്ടാകും. ഡിപ്പോമേധാവി, ഗാരേജ് തലവന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് സമിതിയിലുണ്ടാകുക. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിച്ച മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടും സമിതി പരിഗണിക്കും.ശനിയാഴ്ചകളില്‍ സമിതി അപകടങ്ങള്‍ വിലയിരുത്തി ചീഫ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കും. ഇത് പരിശോധിക്കാന്‍ ചീഫ്…

Read More

മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ കേരളം ഒന്നാമത്

ദിവസവും മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. വേൾഡ് ഫിഷ്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് മത്സ്യപ്രേമികളെ കുറിച്ചുള്ള സർവേ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ 53.5 ശതമാനം ആളുകളും ദിവസവും മത്സ്യം കഴിക്കുന്നവരാണ്. ഗോവ 36.2 ശതമാനം, പശ്ചിമ ബംഗാള്‍ 21.90 ശതമാനം, മണിപ്പൂര്‍ 19.70 ശതമാനം, അസം 13.10 ശതമാനം, ത്രിപുര 11.50 ശതമാനം എന്നിങ്ങനെയാണ് കൂടുതൽ മത്സ്യ ഉപഭോഗമുള്ള സംസ്ഥാനങ്ങളുടെ…

Read More

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന്റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. റുവൈസിന്റെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി…

Read More

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി രാംനാഥ് കോവിന്ദ് സമിതി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. സമിതിയിലെ അംഗങ്ങൾ രാഷ്ട്രപതി ഭവനിൽ ഒന്നടങ്കമെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 11,000 പേജുകളുളള റിപ്പോർട്ടാണ് കൈമാറിയത്. 2029ഓടുകൂടി പുതിയ ആശയം ഇന്ത്യയിൽ നടപ്പാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ തീരുമാനം നിലവിൽ വരികയാണെങ്കിൽ ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും മാറ്റേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ പുതിയ ആശയം നടപ്പാക്കുമെന്നും ബിജെപി വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. ഈ ആശയം…

Read More