സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികള്‍ക്ക് പഠനം തുടരാൻ അനുമതി നൽകി സര്‍വകലാശാല

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികള്‍ക്ക് പഠനം തുടരാൻ അനുമതി നൽകി സര്‍വകലാശാല ഉത്തരവിറക്കി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവിറക്കിയത്. മണ്ണുത്തി ക്യാമ്പസിൽ പ്രതികൾക്ക് താത്കാലികമായി പഠനം തുടരാമെങ്കിലും ഹോസ്റ്റൽ സംവിധാനം അനുവദിക്കില്ല. ആൻ്റി റാ​ഗിങ് കമ്മിറ്റിയുടെ അന്വേഷണത്തിൽ നിന്ന് പ്രതികൾ പഠനവിലക്ക് നേരിട്ടെങ്കിലും ഹൈക്കോ‌ടതിയിൽ നിന്ന് ഇളവ് നേടുകയായിരുന്നു. വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന്…

Read More

‘വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; പഠനത്തിന് തടസ്സമില്ല’: കെ വിദ്യയ്ക്ക് പിഎച്ച്ഡി തുടരാം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ വഴിയൊരുങ്ങുന്നു. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമേതുമില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്‍റെ പേരില്‍ വിദ്യയുടെ ഗവേഷണ പഠനം…

Read More

ഡോ. ഷഹനയുടെ ആത്മഹത്യ കേസ് ; പ്രതി റുവൈസിന് പഠനം തുടരാൻ അനുമതി

ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് വീണ്ടും അനുമതി. ക്ലാസിൽ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. അച്ചടക്ക നടപടി കോടതി ശരിവെച്ചാൽ ഹാജർ സാധുവായി കണക്കാക്കില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്. അച്ചടക്ക നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി. ഷഹനയുമായുള്ള വിവാഹത്തില്‍ നിന്ന് അവസാന നിമിഷമാണ് ഡോ. റുവൈസ് പിന്മാറിയത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ….

Read More

കാനഡയില്‍ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; അക്കൗണ്ടില്‍ ഇനി കാണിക്കേണ്ടത് 17.21 ലക്ഷം രൂപ

വിദേശ വിദ്യാര്‍ഥികള്‍ക്ക് ജീവിതച്ചെലവിനായി അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇരട്ടിയാക്കാന്‍ തീരുമാനിച്ച് കാനഡ. ജനുവരി ഒന്നുമുതലാണ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ മന്ത്രിമാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും പറഞ്ഞു. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. അടുത്തവര്‍ഷം മുതല്‍ കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 ഡോളര്‍ (ഏകദേശം 17,21,125 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 10,000 ഡോളര്‍ (ഏകദേശം 8,34,068 രൂപ) ആയിരുന്നു…

Read More