പാറശാലയില്‍ സ്‌കൂള്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; സഹപാഠിയുടെ കൈ തല്ലിയൊടിച്ചു

പാറശാലയിലെ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. പാറശാല ജി എച്ച് എസ് എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കൃഷ്ണകുമാറിനാണ് മര്‍ദ്ദനമേറ്റത്.ഇന്നലെ ഉച്ചയ്ക്ക് സ്‌കൂളില്‍ വച്ച് രണ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നം ഉണ്ടായി.ക്ലാസ് ലീഡര്‍ എന്ന നിലയിൽ കൃഷ്ണകുമാര്‍ വിഷയത്തില്‍ ഇടപെടുകയും, തുടര്‍ന്ന് ഇക്കാര്യം കൃഷ്ണകുമാര്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാൽ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത് എന്തിനാണ് എന്ന് ചോദിച്ച് രണ്ടു വിദ്യാര്‍ഥികള്‍ കൃഷ്ണകുമാറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും,വാക്കുതര്‍ക്കത്തിനിടെ കുപിതരായ സഹപാഠികള്‍…

Read More

ബീഹാറിൽ അൻപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; ഭക്ഷണത്തിൽ ഓന്തിനെ കണ്ടെന്ന് കുട്ടികൾ

ബീഹാറിൽ അൻപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികൾക്ക് വയറ് വേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  ബീഹാറിലെ സീതാർമഹി ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇന്നലെ സ്‌കൂളിലെ ഉച്ചഭക്ഷണം കുട്ടികൾ കഴിച്ചിരുന്നു. തുടർന്ന് കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്….

Read More

ഉത്തർപ്രദേശിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: സ്കൂള്‍ പൂട്ടാൻ ഉത്തരവ്

രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ചതിനെ തുടർന്ന് വിവാദമായ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂള്‍ പൂട്ടാൻ ഉത്തരവ്. ഇതുസംബന്ധിച്ച് സ്കൂൾ ഓപ്പറേറ്റർക്കു യുപി വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് അയച്ചു. നേഹ പബ്ലിക് സ്കൂളിലെ വിദ്യാർഥികള്‍ക്കു സമീപത്തുള്ള മറ്റു സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും അതിനാൽ പഠനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിൽ വ്യാഴാഴ്ചയാണു മുസ്‍ലിം വിദ്യാർഥിക്കു സ്വന്തം ക്ലാസ് മുറിയിൽനിന്നു ദുരനുഭവം ഉണ്ടായത്. സഹപാഠിയെ മർദിക്കാൻ വിദ്യാർഥികൾക്ക് അധ്യാപിക കസേരയിലിരുന്നു നിർദേശം…

Read More

മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്യു നേതാവടക്കം 6 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

മഹാരാജാസ് കോളേജിൽ അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെയാണ് സസ്പെൻഡ് ചെയ്തത്. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി.  പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസെടുത്ത്…

Read More

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു;എല്ലാ ജില്ലകളിലും ഇടിവ്; മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഈ വർഷവും കുറഞ്ഞു. ഈ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ 10,164 കുട്ടികൾ കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. രണ്ടുമുതൽ പത്തുവരെ ക്ലാസുകളിൽ പുതുതായി 42,059 കുട്ടികൾ പ്രവേശനം നേടിയെന്നും മന്ത്രി അറിയിച്ചു. 2023-24 അക്കാദമിക് വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലായി ആകെ കുട്ടികളുടെ എണ്ണം 37,46,647 ആണ്.  ഇതിൽ സർക്കാർ – എയ്ഡഡ് സ്‌കൂളുകളിൽ മാത്രം 34,04,724 കുട്ടികളാണുള്ളത്.  കുട്ടികളുടെ ആകെ എണ്ണം…

Read More

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം രണ്ട് വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിനു സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാർഥിയെയും, പ്ലസ് വൺ വിദ്യാർഥിനിയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽവഴുതി അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്. അനില കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്….

Read More

2023 അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ പൊതുവിദ്യാലയങ്ങളിൽ 84,000 വിദ്യാർഥികൾ കുറഞ്ഞെന്ന് കണ്ടെത്തൽ

ഈ അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞവർഷത്തേക്കാൾ 84,000 വിദ്യാർഥികൾ കുറഞ്ഞെന്ന് കണ്ടെത്തൽ. എന്നാൽ, ജൂലായ് 15-നു പ്രസിദ്ധീകരിക്കേണ്ടിയിരുന്ന തലയെണ്ണൽ കണക്ക് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഇത്രയേറെ കുട്ടികൾ എങ്ങനെ കുറഞ്ഞെന്ന് ആലോചിച്ചു തലപുകയ്ക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. കോവിഡ് വേളയിൽ പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന വിദ്യാർഥികൾ അൺ എയ്ഡഡ് സ്കൂളുകളിലേക്ക് മടങ്ങാൻ തുടങ്ങിയത് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ജനനനിരക്കിലെ കുറവും വിദ്യാർഥികൾ കുറയാനുള്ള കാരണമാവാമെന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിന കണക്കുകളനുസരിച്ച്…

Read More

വിദ്യാർഥിനികളുമായി ബംഗാൾ സ്വദേശികൾ പിടിയിൽ; സ്കൂളിൽ നിന്ന് കടത്തിക്കൊണ്ടു വന്നതെന്ന് സൂചന

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പിടിയിലായ ബംഗാൾ സ്വദേശികൾക്ക് എതിരെ പോക്സോ കേസ്. മുർഷിദാബാദ് സ്വദേശികളായ നൂർ ഇസ്‌ലാം മണ്ഡൽ (24), സമീം അക്തർ (19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 8 മണിയോടെ ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്തു നാട്ടുകാരാണ് ഇവരെ കണ്ടെത്തി പൊലീസിന് കൈമാറിയത്. ബംഗാൾ സ്വദേശികളായ പെൺകുട്ടികൾ 13, 17 വയസ്സുകാരാണ്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാക്കനാട് ജുവനൈൽ ഹോമിലേക്ക് മാറ്റി. മണ്ഡലിന്റെ മാതാവ് പുറയാറിൽ വീട്ടുജോലിക്ക് നിൽക്കുന്നുണ്ട്. ഇവർക്കായി വീട്ടുടമ…

Read More

‘ടീച്ചർ’ എന്ന് പൊതു അഭിസംബോധന വേണ്ട; ബാലാവകാശ കമ്മിഷൻ നിർദേശം നടപ്പാക്കില്ല

സ്കൂൾ അധ്യാപകരെ ആൺ-പെൺ ഭേദമില്ലാതെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്ന ബാലാവകാശ കമ്മിഷൻ നിർദേശം പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കില്ല. ഇപ്പോഴുള്ള രീതി തുടർന്നാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി (ക്യു.ഐ.പി.) യോഗത്തിൽ തീരുമാനിച്ചു. ഇതേ നിലപാടിലാണ് അധ്യാപകസംഘടനാനേതാക്കളും. ഇക്കാര്യം കമ്മിഷനെ ഔദ്യോഗികമായി സർക്കാർ അറിയിക്കും. ലിംഗതുല്യത പ്രതിഫലിപ്പിക്കുന്ന രീതിയിൽ ‘ടീച്ചർ’ എന്ന പൊതുസംബോധന മതിയെന്നാണ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ്. ഇതു നടപ്പാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന് നിർദേശവും നൽകിയിരുന്നു. അധ്യാപകരെ കുട്ടികൾ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് നിലവിൽ…

Read More

സ്കൂൾ വിദ്യാർത്ഥിക്ക് നേരെയുണ്ടായ അക്രമം; 3 പേർ പൊലീസ് കസ്റ്റഡിയിൽ

സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച യുവാക്കൾ പിടിയിൽ. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാർത്ഥി നോഗ് ഫ്രാൻസീസിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കേസിൽ പള്ളിയോട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. പള്ളിത്തോട് സ്വദേശികളായ അമലേഷ്, ആഷ്ബിൻ, പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി അസ്സിസ്റ്റൻറ് കമ്മീഷണർ കെ ആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More