
ട്രാൻസ്‍ജെൻഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവുമായി മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാക്കാൻ പോകുന്നു എന്ന വിവരമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം മഹാരാഷ്ട്രയിലുടനീളമുള്ള പൊതു സര്‍വ്വകലാശാലകളില്‍ ട്രാൻസ്‌ജെൻഡര്‍ കമ്മ്യൂണിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാൻ സമ്മതിച്ചതായിട്ടാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ സര്‍വ്വകലാശാല അധികൃതര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് എല്ലാ തരത്തിലുള്ള ആളുകളെയും ഉള്‍ക്കൊള്ളാനും വിദ്യാഭ്യാസത്തിന് തുല്യമായ അവസരങ്ങള്‍ നല്‍കാനും സഹായകമാകും എന്ന് വിശ്വസിക്കപ്പെടുന്നു. പൊതുസര്‍വ്വകലാശാലകളിലും അഫിലിയേറ്റഡായിട്ടുള്ള മറ്റ് സ്ഥാപനങ്ങളിലും ഇതുവഴി ട്രാൻസ്ജെൻഡര്‍ കമ്മ്യൂണിറ്റിയില്‍…