വിഴിഞ്ഞത്ത് വിദ്യാർത്ഥി മരിച്ചതിൽ പ്രതിഷേധം; മന്ത്രിയും കളക്ടറും വരണമെന്ന് ആവശ്യം; ടിപ്പർ ലോറികൾ പകൽ ഓടരുതെന്ന് പ്രതിഷേധക്കാർ

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ​ഗുരുതരമായി പരുക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. വിഴിഞ്ഞം പോർട്ട് ​ഗേറ്റ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തർ ഉപരോധിക്കുന്നു. തുറമുഖത്തിനകത്തേക്ക് കടക്കാൻ യൂത്ത് കോൺ​ഗ്രസ് ശ്രമിച്ചു. പൊലീസും പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ​ഗേറ്റ് തള്ളിക്കടന്ന് അകത്തേക്ക് കയറി. തുറമുഖത്തിന്റെ ​ഗേറ്റ് തള്ളിക്കടന്ന് അകത്തേക്ക് കയറി.  പ്രവർത്തകർ ഗേറ്റിനു മുന്നിൽ…

Read More

സ്കൂൾ കുട്ടികൾ പങ്കെടുത്തു; കോയമ്പത്തൂരിൽ മോദി നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം. സ്കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചത്. തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി. ഇന്ന് സ്കൂളിലെ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു. വിദ്യാര്‍ത്ഥികൾക്കൊപ്പം റാലിയിൽ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്കൂൾ മാനേജ്മെന്റിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ…

Read More

റംസാനിൽ ഹോസ്റ്റലിൽ നിസ്‌കരിച്ച വിദ്യാർഥികൾക്ക് നേരെ ആക്രമണം; 5 പേർ അറസ്റ്റിൽ   

ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. അഹമ്മദാബാദിലെ സർവകലാശാല ഹോസ്റ്റലിൽ ശനിയാഴ്ച്ച വൈകിട്ട് റംസാൻ നിസ്‌കാരം നടക്കുന്ന സമയത്താണ് പുറത്തു നിന്നുള്ള സംഘം വിദ്യാർഥികളെ ആക്രമിച്ചത്. ശ്രീലങ്കയിൽ  നിന്നുളള രണ്ടു പേരും താജികിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർഥിയും പരിക്കേറ്റ് ചികിത്സയിലാണ്. എഴുപത്തിയഞ്ചോളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ് അക്രമികൾ എത്തിയത്. ഹോസ്റ്റലിൽ നിസ്‌കാരം അനുവദിക്കില്ലെന്ന് പറഞ്ഞാണ് അതിക്രമം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഏതാനും വാഹനങ്ങളും അടിച്ചു തകർത്തു. സംഭവത്തിൽ അഞ്ചു…

Read More

പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ; പരീക്ഷ എഴുതുന്ന കുട്ടികളോട് നേരത്തെ സ്കൂളിൽ എത്താൻ നിർദേശം

നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളോട് നേരത്തെ എത്താൻ നിർദേശം. രാവിലെ 7.30ഓടെ സ്‌കൂളിലെത്താനാണ് വിദ്യാഭ്യാസ വകുപ്പും പൊലീസും ഉത്തരവിട്ടിരിക്കുന്നത്. 9.30യ്ക്കു നടക്കുന്ന പരീക്ഷയ്ക്കാണ് രണ്ടു മണിക്കൂർ മുൻപേ സ്‌കൂളിലേത്താൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് നഗരത്തിലെ ബി.ഇ.എം, മോയൻസ്, പി.എം.ജി സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് നേരത്തെ എത്താൻ ആവശ്യപ്പെടുന്നതെന്നാണ് വിദ്യാർഥികൾക്കു ലഭിച്ച നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും…

Read More

സി എ എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ഡൽഹി, ജാമിഅ മില്ലിയ സർവകലാശാലകളിൽ പ്രതിഷേധം

മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് കേന്ദ്ര സർക്കാർ സി എ എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ജാമിഅ മില്ലിയ, ഡൽഹി സർവകലാശാലകളിൽ വിദ്യാർഥികളുടെ പ്രതിഷേധം. ഡൽഹി സർവകലാശാലയിൽ ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ്, എസ്.ഐ.ഒ സംഘനകൾ സംയുക്തമായാണ് പ്രതിഷേധത്തിനായി ഇറങ്ങിയത്. പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് കസ്റ്റഡി​യിലെടുത്തു നീക്കി. കാമ്പസിനകത്ത് പ്രവേശിച്ച പോലീസ് പ്രതിഷേധിച്ച പെൺകുട്ടികളെയടക്കം റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജാമിഅ മില്ലിയ സർവകലാശാലയിലും വിദ്യാർഥി പ്രതിഷേധം നടന്നു. സർവകലാശാല വൈസ്ചാൻസിലറുടെ വിലക്ക് ലംഘിച്ചാണ് വിദ്യാർഥികൾ…

Read More

കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം

കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐയും കെ.എസ്.യു തമ്മിൽ സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യുവിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്കാണ് മർദനമേറ്റത്. ഇതോടെ കെ.എസ്.യു പ്രതിഷേധവുമായെത്തുകയായിരുന്നു. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ കലോത്സവത്തിന്റെ പ്രധാന വേദിയിൽ കയറി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ മത്സ‍രത്തിന് തടസം നേരിടുകയും ചെയ്തു. തുടർന്ന് മത്സരാർഥികൾ പ്രതിഷേധത്തിനെതിരെ രം​ഗത്തെത്തിയതോടെ സെനറ്റ് ഹാളിൽ വാക്കേറ്റവുമുണ്ടായി….

Read More

ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം; 2 പേർ അറസ്റ്റിൽ

ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കൊല്ലം ആയൂരിലാണ് സംഭവം. മീൻവിൽപന നടത്തുന്ന ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ആയൂരിലെത്തിയ വിദ്യാർഥികളോടാണ് ഇവർ സദാചാര ഗുണ്ടായിസം കാട്ടിയത്. ജൻമദിനാഘോഷത്തിനു ശേഷമാണ് പെൺകുട്ടികൾ ഉൾപ്പെട്ട വിദ്യാർഥി സംഘം…

Read More

മർദന വിവരം അധികൃതരെ അറിയിച്ചില്ല; സിദ്ധാർഥന്റെ മരണത്തിൽ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും ഒരാഴ്ച സസ്പെൻഷൻ

 പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് തിങ്കളാഴ്ച മുതൽ സസ്പെൻഷൻ. സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാര്‍ഥനെതിരായ അതിക്രമത്തില്‍ ഇതേ ഹോസ്റ്റലിലെ 31 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേരെ നേരത്തേ കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും പുറത്താക്കി. ഇവര്‍ക്കു 3…

Read More

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച സംഭവം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ

കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എൻഡിപി കോളേജില്‍ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ. രണ്ട് പരാതികളിലായി അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.  കോളേജ് യൂണിയൻ ചെയർമാൻ അഭയ് കൃഷ്ണ , എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട എസ്എഫ്ഐക്കാര്‍. ഇരുവരെയും പ്രതിയാക്കി നേരത്തെ തന്നെ കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ വാര്‍ത്ത വരുന്നത്.  അമല്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് കോളേജില്‍ മര്‍ദ്ദനമേറ്റത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന്…

Read More

സിദ്ധാർത്ഥിന്റെ മരണം; ആറ് വിദ്യാർത്ഥികളെ കൂടി സസ്പെൻഡ് ചെയ്തു

കൽപ്പറ്റ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് കാരണമായ റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്പെൻഡ് ചെയ്തു. 12 വിദ്യാർത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേർത്ത 18 പേരെയും സസ്‌പെൻറ് ചെയ്തു. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്.എസ്,(കോളേജ് യൂണിയൻ സെക്രട്ടറി ), ആകാശ് .ഡി,ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർ ഡി എന്നിവരെയാണ് ഒടുവിൽ സസ്പെൻഡ് ചെയ്തത്. ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും….

Read More