യുപി സ്കൂളിലെ “മുത്തശ്ശി വിദ്യാർഥിനി’; 92കാരിയായ വിദ്യാർഥിനിയുടെ വീഡിയോ വൈറൽ
പ്രായമോ… അതു വെറുമൊരു സംഖ്യ മാത്രമല്ലേ. ചിലരുടെ കാര്യത്തിൽ അങ്ങനെയാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ 65 വയസുള്ള “ഡാൻസിംഗ് ഡാഡി’ തന്റെ നൃത്തം കൊണ്ട് സോഷ്യൽ മീഡിയ ഇളക്കിമറിച്ചിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള ഒരു യുപി സ്കൂൾ വിദ്യാർഥിനിയെക്കുറിച്ചുള്ള വാർത്തയാണ് മാധ്യമങ്ങൾ ഇപ്പോൾ വലിയ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത്. കാരണം സലീമ ഖാൻ എന്ന വിദ്യാർഥിനിയുടെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണ്. 92-ാം വയസിലാണ് സലീമ ഖാൻ പഠിക്കാനെത്തുന്നത്. തന്‍റെ കൊച്ചുമക്കളേക്കാൾ പ്രായം കുറഞ്ഞ കുരുന്നുകളോടൊപ്പം ക്ലാസ്…