യുഎസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

യുഎസിൽ കഴിഞ്ഞ മാസം കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിൽ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. മൂന്നാഴ്ച മുൻപാണ് അർഫാത്തിനെ കാണാതായത്. അർഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്.  ഹൈദരാബാദ് സ്വദേശിയായ അർഫാത്ത്…

Read More

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജയായ ഉമ സത്യസായ് ​ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയിൽ മരിച്ചത്. അതേസമയം, വിദ്യാർത്ഥിയുടെ മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.  ‘ഒഹിയോയിലുള്ള ഉമ സത്യസായ് ​ഗദ്ദെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഉമാ ഗദ്ദെയുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സഹായം നൽകി വരികയാണ്’- ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അതേസമയം, ഗദ്ദെയുടെ മരണകാരണം എന്താണെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല.  കഴിഞ്ഞ മാർച്ചിൽ,…

Read More

പോണ്ടിച്ചേരിയിൽ നഴ്‌സിങ് വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു

ബിഎസ്സി നഴ്‌സിങ് വിദ്യാർഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. വലിയഴീക്കൽ തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്‌മെർ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്‌കാരം പിന്നീട്.

Read More

പോണ്ടിച്ചേരിയിൽ നഴ്‌സിങ് വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു

ബിഎസ്സി നഴ്‌സിങ് വിദ്യാർഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. വലിയഴീക്കൽ തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്‌മെർ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്‌കാരം പിന്നീട്.

Read More

ഐഎസിൽ ചേരണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവം; ഐഐടി വിദ്യാർഥി കസ്റ്റഡിയിൽ

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അം​ഗമാകണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അസമിലെ ഹാജോയിൽ നിന്നാണ് ഐഐടി-ഗുവാഹത്തിയിലെ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്. നാലാം വർഷ ബയോടെക്‌നോളജി വിദ്യാർഥിയാണ് ഇയാൾ.  അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ഇമെയിലുകളിലൂടെയും താൻ തീവ്രവാദ സംഘടനയിൽ ചേരാൻ ഉദ്ദേശിക്കുന്നതായി ഇയാൾ വ്യക്തമാക്കിയിരുന്നു. പിന്നീട് ക്യാമ്പസിൽ നിന്ന് കാണാതായി. ഐസിസ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഇയാളെയും കാണാതായത്. തുടർന്ന് ദില്ലി സ്വദേശിയായ വിദ്യാർഥിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ…

Read More

ഫാസ്റ്റ്ഫുഡ് കഴിച്ചതിന് പിതാവ് ശകാരിച്ചു; വിദ്യാർഥിനി ജീവനൊടുക്കി

മുംബൈയിൽ ഫാസ്റ്റ്ഫുഡ് കഴിച്ചതിന്റെ പേരിൽ പിതാവ് ശകാരിച്ചതിൽ മനംനൊന്ത് ബിബിഎ വിദ്യാർഥിനി ജീവനൊടുക്കി. ഭൂമിക വിനോദ് ദദ്വാനി (19) എന്ന വിദ്യാർഥിനിയാണ് നാഗ്പുരിലെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More

വിഴിഞ്ഞത്ത് ടിപ്പർ അപകടം; തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന വാദവുമായി അദാനി ഗ്രൂപ്പ്

വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈലർത്തി അദാനി ഗ്രൂപ്പും പൊലീസും. അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പൊലീസ് പറയുമ്പോഴും ഒന്നും നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടശേഷം ടിപ്പർ കസ്റ്റഡിയിലെടുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറുകൾ മൂലം അപകടങ്ങൾ തുടർക്കഥയായതോടെയാണ് സ്കൂൾ, കോളേജ് സമയങ്ങളിൽ ഈ മേഖലകളിൽ ടിപ്പർ ഓടുന്നത് ജില്ലാ ഭരണകൂടം കർശനമായി നിരോധിച്ചത്.  രാവിലെ എട്ട്…

Read More

നീറ്റ് കോച്ചിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ; വിട്ടു കിട്ടണമെങ്കിൽ 30 ലക്ഷം രൂപ വേണമെന്ന് ആവശ്യം

രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം രൂപ മോചനദ്രവ്യമാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയെ കയറില്‍ കെട്ടിയിട്ട ഫോട്ടോകളും സംഘം അയച്ചിരുന്നുവെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. ‘മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് സംഘത്തിന്റെ ഭീഷണി. മകള്‍ കോട്ടയിലെ വിജ്ഞാന്‍ നഗറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് പഠിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടക മുറിയിലാണ് താമസിക്കുന്നത്. ഞായറാഴ്ച…

Read More

കോഴിക്കോട് നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തേയ്ക്കു വീണു; വിദ്യാർഥി മരിച്ചു

കോഴിക്കോട് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുന്നതിന്…

Read More

പ്രിന്‍സിപ്പലിന് പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാൻ അവകാശമില്ല; വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതിരുന്നത് തെറ്റ്: മന്ത്രി

വിദ്യാര്‍ഥിയെ  പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടി തെറ്റാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്രിന്‍സിപ്പലിന് പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല. ‘മോഡല്‍ പരീക്ഷയില്‍ കുട്ടിക്ക് ചില വിഷയങ്ങളില്‍ മാര്‍ക്ക് കുറവായിരുന്നു. അതിനാല്‍ നൂറ് ശതമാനം വിജയം നേടണമെങ്കില്‍ പരീക്ഷ എഴുതാതിരിക്കണം. എന്നാല്‍ പ്രിന്‍സിപ്പലിന് ഹാള്‍ടിക്കറ്റ് കൊടുക്കാതിരിക്കാനും മാറ്റിനിര്‍ത്താനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല’- മന്ത്രി പറഞ്ഞു. കുട്ടിക്ക് സേ പരീക്ഷ എഴുതുന്നതിനുള്ള അവസരം പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കിക്കൊടുക്കും. പല വിദ്യാലയങ്ങളിലും നൂറ് ശതമാനം വിജയമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍…

Read More