തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം; കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജൂൺ 25ന് കോഴിക്കോട് നടക്കുന്ന സിറ്റിം​ഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. കണക്ഷനിൽ പ്രശ്നമുണ്ടെന്ന് പരാതി നൽകിയിട്ടും ബോർഡ് നടപടിയെടുത്തിരുന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു. മഴ പെയ്തപ്പോൾ കയറി നിന്ന കടയുടെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരൻ മരിച്ചത്. ദൃശ്യ മാധ്യമ…

Read More

അധ്യാപകൻ ചെവിക്കടിച്ചു; 10-ാം ക്ലാസുകാരന്റെ കേൾവി ശക്തി നഷ്ടമായി

ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ ചെവിക്ക് തുടർച്ചയായി അടിച്ചതിന്റെ ഫലമായി പത്താം ക്ലാസ് വിദ്യാർഥിയുടെ കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്ന് പരാതി. ഉത്തർ പ്രദേശിലെ ഉഭോൺ എന്ന സ്ഥലത്തെ സ്വകാര്യ സ്‌കൂളിലാണ് 14 കാരൻ അധ്യാപകന്‍റെ ക്രൂരമർദനത്തിന് ഇരയായത്. പിപ്രൗലി ബർഹാഗോണിലെ സ്‌കൂളിലെ ഗണിത അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മേയ് 13 നാണ് സംഭവം നടന്നത്. കണക്ക് ക്ലാസ് നടന്നുകൊണ്ടിരിക്കെ കേൾവിശക്തി നഷ്ടമായ വിദ്യാർഥി സഹപാഠിയോട് സംസാരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇത് കണ്ട അധ്യാപകനായ രാഘവേന്ദ്ര വിദ്യാർഥിയുടെ ചെവിയോട്…

Read More

സ്‌കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; ബിഹാറിൽ സ്‌കൂളിനു തീയിട്ട് നാട്ടുകാർ

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയിൽ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. പുലർച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ രോഷാകുലരായ നാട്ടുകാർ ഇന്നു രാവിലെ സ്‌കൂളിനു തീയിട്ടു. സ്‌കൂളിൽ കടന്നുകയറി സാധനസാമഗ്രികൾ തല്ലിത്തകർത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാൽ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ…

Read More

പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാണാതായത്. ഇന്നലെ വിദ്യാർത്ഥിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ്. എസ്എഫ്ഐ ഭാരവാഹിയാണ് യഹിയ.സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു. മന്ത്രി കെ…

Read More

മാർക്ക് 200 ൽ 212 ; മാർക്ക് കണ്ട വിദ്യാർത്ഥിക്ക് അമ്പരപ്പ് , സംഭവം ഗുജറാത്തിൽ

മാർക്ക് ഷീറ്റ് കയ്യിൽ ലഭിച്ചപ്പോൾ അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ വിദ്യാർഥിയും കുടുംബവും. പരമാവധി 200 മാർക്ക് ലഭിക്കേണ്ടയിടത്ത് മാർക്ക് ഷീറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 211ഉം 212ഉം മാർക്ക്. ഫോർത്ത് ​ഗ്രേഡ് വിദ്യാർഥി വൻഷിബെൻ മനീഷ്ഭായാണ് അധിക മാർക്ക് നേടി വാർത്തകളിൽ ഇടംപിടിച്ചത്. ഗുജറാത്തി, കണക്ക് എന്നീ വിഷയങ്ങളിലാണ് യഥാക്രമം 211ഉം 212ഉം മാർക്ക് ലഭിച്ചത്. അതേസമയം, പിഴവ് സംഭവിച്ചതാണെന്നും മാർക്ക് തിരുത്തിയിട്ടുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു. തുടർന്ന് വിദ്യാർഥിക്ക് പുതുക്കിയ മാർക്ക് ഷീറ്റ് ലഭിക്കുകയും ചെയ്തു. ഇതിൽ ഗുജറാത്തിയിൽ 191ഉം…

Read More

പണം നൽകിയില്ല ; വിദ്യാർത്ഥി നേരിട്ടത് സീനിയേഴ്സിന്റെ ക്രൂരമർദനം

കാണ്‍പൂരില്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമര്‍ദനം. മത്സരപ്പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കി സ്വകാര്യഭാഗങ്ങളില്‍ അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ചില വീഡിയോകൾ വൈറലായതിനെ തുടർന്ന് തിങ്കളാഴ്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തനായ് ചൗരസ്യ, അഭിഷേക് കുമാർ വർമ, യോഗേഷ് വിശ്വകർമ, സഞ്ജീവ് കുമാർ യാദവ്, ഹർഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇറ്റാവ സ്വദേശിയായ വിദ്യാര്‍ഥി മത്സര പരീക്ഷകൾക്കായി കോച്ചിംഗ് ക്ലാസിൽ ചേരാൻ…

Read More

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ആത്മഹത്യക്ക് മുൻപ് വീട്ടിലേക്ക് മെസേജ് അയച്ചതായി എൻഐടി അധികൃതർ പറഞ്ഞു. എൻഐടിയിൽ മുൻപും വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.

Read More

അമേരിക്കൻ ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല സമരം ; വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്

യു.എസ് കാമ്പസുകളിൽ ഫലസ്തീൻ അനുകൂല സമരം ശക്തിയാർജ്ജിച്ചതിന് പിന്നാലെ വിദ്യാർത്ഥികളിൽ നിരവധി പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. വാർത്താ ഏജൻസിയായ എ.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേൽ വിരുദ്ധ സമരവുമായി തെരുവിലറങ്ങിയ പ്രതിഷേധക്കാരുടെ എണ്ണം വർധിക്കുകയും സമരം കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്തതതോടെയാണ് നടപടിയെടുക്കാൻ പൊലീസിന് അധികൃതർ നിർദേശം നൽകിയത്. പലസ്തീൻ അനുകൂല സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളെ പുറത്താക്കിയതോടെയാണ് പ്രതിഷധം ശക്തമായത്. പലസ്തീനിലെ വംശഹത്യക്കെതിരെ…

Read More

തൃശൂർ വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണം; വിദ്യാർഥിക്കു പരുക്ക്

തൃശൂർ വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റു. അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.

Read More

യുഎസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

യുഎസിൽ കഴിഞ്ഞ മാസം കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിൽ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. മൂന്നാഴ്ച മുൻപാണ് അർഫാത്തിനെ കാണാതായത്. അർഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്.  ഹൈദരാബാദ് സ്വദേശിയായ അർഫാത്ത്…

Read More