
മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചത്, കുടിയേറ്റം കുറ്റമല്ല; വിദ്യാർത്ഥി കുടിയേറ്റത്തിൽ കുഴൽനാടന് മന്ത്രിയുടെ മറുപടി
വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ. നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് കുഴൽനാടന്റെ ആവശ്യം. എന്നാൽ ഇതിന് മന്ത്രി ആർ ബിന്ദു മറുപടി നൽകി. സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് ആർ ബിന്ദു പ്രതികരിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ വിദ്യാർത്ഥി കുടിയേറ്റം കേരളത്തിലാണ്….