തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ ചെമ്പൂക്കാവ് പെൻഷൻ മൂലയിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. പാട്ടുരായ്ക്കൽ ഗിരിജ തിയേറ്ററിന് സമീപം റോസ് ഗാർഡൻ ശ്രീവൽസത്തിൽ സുനിൽ പൊതുവാളിന്റെ മകൻ മാധവ് എസ്. പൊതുവാളാണ് മരിച്ചത്. 18 വയസായിരുന്നു. തൃശൂർ സെന്റ് തോമസ് കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ് മാധവ് എസ്. പൊതുവാൾ. ഇന്നലെ വൈകീട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സഹകളിക്കാർ ചേർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അച്ഛൻ സുനിൽ ഹൈക്കോടതിയിൽ…

Read More

മാലിന്യം കളയാൻ പോയ 16കാരിയെ കാണാനില്ല; കായലിൽ വീണെന്ന് സംശയം, തെരച്ചിൽ തുടരുന്നു

എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണതായി സംശയം. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസിന്റെ മകൾ ഫിദയെ (16) ആണ് കാണാതായത്. ഫയർ ഫോഴ്സ് ടീമും സ്‌കൂബാ ടീമും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. മാലിന്യം കളയാനായി കായലിന് സമീപത്തേക്ക് പോയ ശേഷം കുട്ടിയെ ആരും കണ്ടിട്ടില്ല. നിലമ്പൂർ സ്വദേശികളായ ഫിദയും കുടുംബവും ഏറെ നാളായി നെട്ടൂരിലാണ് താമസം. നാട്ടുകാരും ചെറുവള്ളങ്ങളിൽ കുട്ടിക്കായി തെരച്ചിൽ…

Read More

സ്കൂളിൽ തോക്കുമായി എത്തി വിദ്യാർത്ഥി , സഹപാഠിക്ക് നേരെ വെടിയുതിർത്തു ; സംഭവം ആലപ്പുഴയിൽ

സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും സാരമായ പരിക്കില്ല.വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ്…

Read More

കർണാടകയിൽ പേന മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചു; ആശ്രമത്തിലെ അദ്ധ്യാപകനെതിരെ കേസ്

കർണാടകയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് അദ്ധ്യാപകൻ. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. പേന മോഷ്ടിച്ചെന്നാരോപിച്ച് ആശ്രമത്തിൽ താമസിച്ചിരുന്ന തരുൺ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനം ഇൻ ചാർജായ വേണുഗോപാലും സഹായികളും ചേർന്ന് ക്രൂരമായി മർദിച്ച ശേഷം പൂട്ടിയിട്ടത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. വിറക്, ബാറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. ‘ഒരു അദ്ധ്യാപകനും വേറെ രണ്ടുപേരും ചേർന്നാണ് എന്നെ അടിച്ചത്. ആദ്യം വിറക് കൊണ്ടടിച്ച്…

Read More

തിരുവനന്തപുരത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ആശുപത്രി അധികൃതർ രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു.

Read More

വിദ്യാർത്ഥികളിരിക്കെ ക്ലാസ് റൂം തകർന്നുവീണു; ഏഴാം ക്ലാസുകാരന് പരിക്ക്

ഗുജറാത്തിലെ സ്‌കൂളിലെ ക്ലാസ് മുറിയുടെ ഭിത്തി തകർന്ന് വീണ് ഏഴാം ക്ലാസുകാരന് പരിക്ക്. വഡോദരയിലെ ശ്രീനാരായൺ ഗുരുകുൽ സ്‌കൂളിലെ ക്ലാസ്മുറിയുടെ ഒരു ഭിത്തിയാണ് പൂർണമായും തകർന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി അനുവദിച്ച സമയത്താണ് ഭിത്തി ഇടിഞ്ഞുവീണതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ രൂപാൽ ഷാ അറിയിച്ചു. പെട്ടെന്നൊരു ശബ്ദം കേൾക്കുകയായിരുന്നു. ക്ലാസിലേക്ക് ഓടിയെത്തിയപ്പോഴാണ് ഭിത്തി തകർന്ന നിലയിൽ കണ്ടത്. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഉടൻ തന്നെ മറ്റുളളവരെ സുരക്ഷിതമായ സ്ഥലത്തേക്ക്…

Read More

ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി

സംവരണ നയത്തിനെതിരെ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന അക്രമ പരമ്പരകളില്‍ ഇതുവരെ 64 പേർ കൊല്ലപ്പെട്ടെന്ന് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട് ചെയ്തു.  മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയില്‍ കഴിഞ്ഞദിവസം അക്രമികള്‍ തകർത്തതോടെ നൂറോളം തടവുപുള്ളികള്‍ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്‌വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമ സംഭവങ്ങളില്‍ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്ളാദേശില്‍ നിന്ന് ഇന്ത്യാക്കാരെ തിരിച്ച്‌…

Read More

സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം; ബംഗ്ലാദേശിൽ 32 മരണം

ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 2,500 ലധികം പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ ഔദ്യോഗിക ടിവി ചാനലിന്റെ ഓഫീസിന് പ്രവര്‍ത്തകര്‍ തീയിട്ടു. പ്രക്ഷോഭം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ടിവി ചാനലിലൂടെ പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണിത്. 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലി സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. 2018ല്‍…

Read More

കൊയിലാണ്ടി കോളജ് സംഘർഷത്തിൽ പ്രിൻസിപ്പലിനോട് വിശദീകരണം തേടി സർവകലാശാല

കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രിൻസിപ്പൽ സുനില്‍ ഭാസ്കരനിൽനിന്ന് വിശദീകരണം തേടി കാലിക്കറ്റ് സർവകലാശാല. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി. സർവകലാശാലയിൽനിന്ന് കത്ത് കിട്ടിയെന്നും വിശദീകരണം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. ‌ സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാർഥികൾ വൈസ് ചാന്‍സലര്‍ക്കും റജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. കഴിഞ്ഞയാഴ്‌ചയാണ് കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എസ്എഫ്ഐ ഏരിയ കമ്മിറ്റി…

Read More

കാസർഗോഡ് ചിത്താരിയിൽ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം ; ദൃശ്യങ്ങൾ പുറത്ത്

കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്.പ്ലസ്-ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പള്ളിക്കര ബിലാൽ ന​ഗർ സ്വദേശിയാണ് ആക്രമണത്തിനിരയായ കുട്ടി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം.എന്നാൽ…

Read More