
വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു
വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു. കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ദീപികയെയാണ് ഹോസ്റ്റലില്‍ ഒപ്പംതാമസിക്കുന്ന ലോഹിത പൊള്ളലേല്‍പ്പിച്ചത്. മേയ് 18-ാം തീയതി വ്യാഴാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റ വിദ്യാര്‍ഥിനിയും ആക്രമണം നടത്തിയ പെണ്‍കുട്ടിയും ആന്ധ്രപ്രദേശ് സ്വദേശികളാണ്. വ്യാഴാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചെന്നുമാണ് വിവരം. പൊള്ളലേറ്റ ദീപിക സംഭവത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട് ബന്ധുക്കള്‍ കോളേജിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജ് അധികൃതര്‍…