മൂന്നാം ക്ലാസുകാരിയെ ചൂരൽ വടി കൊണ്ട് അടിച്ചു; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട ഇടയാറൻമുളയിൽ വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി…

Read More

കുളത്തിൽ കുളിക്കവേ അപകടം; കോഴിക്കോട്ട് വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട്  നരിക്കുനിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ്‌ നിഹാലാണ് (17) മരിച്ചത്. കാരുകുളങ്ങര ബദ്‌രിയ്യയിലെ വിദ്യാർഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായായിരുന്നു സംഭവം. മൂർഖൻകുണ്ടിലെ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Read More

മലയാളി വിദ്യാർഥിനി കോയമ്പത്തൂരിൽ മരിച്ച നിലയിൽ

കോയമ്പത്തൂരിൽ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്നു കുടുംബം. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകൾ ആൻസി (19) ആണു മരിച്ചത്.  ഇന്നലെ രാവിലെയാണു സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ ആൽസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മലയാളികളായ സഹപാഠികൾക്കൊപ്പം താമസിക്കുന്നിടത്തു തർക്കം ഉണ്ടായതായും തുടർന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ ആൻസിയെ അനുനയിപ്പിച്ചു തിരികെ വരുത്തിയതായും പറയപ്പെടുന്നു. അടുത്ത ദിവസം മരിച്ച നിലയിൽ…

Read More

ഡൽഹി ഐഐടി ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

ഐഐടിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി ആയുഷ് ആഷ്നയെയാണ് (20) ശനിയാഴ്ച രാത്രി ക്യാംപസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിടെക് അവസാന വർഷ വിദ്യാർഥിയാണ്. വിദ്യാർഥിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആയുഷിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. രാജസ്ഥാനിലെ കോട്ടയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ സംഭവം. രണ്ടു മാസം മുൻപാണ് ഉത്തർപ്രദേശുകാരനായ വിദ്യാർഥി എൻട്രൻസ് പരിശീലനത്തിനായി കോട്ടയിലെത്തിയത്. 

Read More

വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചെന്ന് പരാതി; അധ്യാപകന്‍ അറസ്റ്റില്‍

വീട്ടില്‍ പഠിപ്പിക്കാനെത്തിയശേഷം പതിന്നാലുവയസ്സുള്ള വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച അധ്യാപകനെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പേയാട് കരകുളം ലെയ്ന്‍ ഗൗരീശത്തില്‍ നിഷാദാണ് (39) അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Read More

വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചെന്ന് പരാതി; അധ്യാപകന്‍ അറസ്റ്റില്‍

വീട്ടില്‍ പഠിപ്പിക്കാനെത്തിയശേഷം പതിന്നാലുവയസ്സുള്ള വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച അധ്യാപകനെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പേയാട് കരകുളം ലെയ്ന്‍ ഗൗരീശത്തില്‍ നിഷാദാണ് (39) അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Read More

കൊവിൻ ആപ്പിലെ വിവര ചോർച്ച: 22 കാരനായ ബിടെക് വിദ്യാർത്ഥി പ്രധാന പ്രതി

കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയ 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടർ എമർജൻസി റസ്‌പോൺസ് ടീമിനായിരുന്നു അന്വേഷണ ചുമതല. വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയത്. വിവര ചോർച്ചയിൽ…

Read More

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരിക്കും അന്വേഷിക്കുക. ആരോപണ വിധേയർക്കെതിരെ ഇപ്പോൾ നടപടിയെടുക്കാൻ കഴിയില്ലെന്നും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷ നൽകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥി പ്രതിനിധികളും പി ടി എ പ്രതിനിധികളുമടക്കമുള്ളവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹോസ്റ്റലിലെ ചീഫ് വാർഡനായി പ്രവർത്തിക്കുന്ന മായ സിസ്റ്ററെ തത്ക്കാലം മാറ്റി…

Read More

വിദ്യാർത്ഥിനിയുടെ മരണം: അമൽ ജ്യോതി കോളേജിലെ സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്. കോളേജിൽ രാവിലെ പത്തു മണിയോടെയാകും ചര്‍ച്ച. മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎൻ വാസവനും മാനേജ്മെന്‍റ് അധികൃതരും വിദ്യാർഥികളുമായി ചർച്ച നടത്തും. ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് വിദ്യാർഥികൾ. സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും. അതേസമയം, കോളേജിലെ വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്തെത്തിയിട്ടുണ്ട്. ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ…

Read More

അമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണം; സ്വമേധയാ കേസെടുത്തു യുവജന കമ്മീഷൻ

അമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാല്‍, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇന്ന് മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്. സ്ഥലം എംഎൽഎയും സർക്കാർ ചീഫ്…

Read More