കണ്ണൂർ നഗരത്തിൽ സിപിഐഎം കെട്ടിയ സമരപന്തലിൽ കുടുങ്ങി കെഎസ്ആർടിസി ബസ് ; പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ

കണ്ണൂർ നഗരത്തിൽ സിപിഐഎം കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. പന്തൽ അഴിച്ചാണ് ബസ് പുറത്ത് എടുത്ത്. ഒരു മണിക്കൂര്‍ നേരത്തെ നീ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷം ബസ് കടത്തിവിടുകയായിരുന്നു.

Read More

ബലൂൺ തൊണ്ടയിൽ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ  ജോഗനകൊപ്പ ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായണ(13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Read More

കേടായ ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്ന വയോധികനെ രക്ഷപ്പെടുത്തി; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേടായ ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്ന വയോധികനെ രക്ഷപ്പെടുത്തി. ശനിയാഴ്ച 11 മണിക്ക് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഒപിയിൽ എത്തിയ തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുളളിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ഒരാൾ ലിഫ്റ്റിനുളളിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടെത്തിയത്. മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന നിലയിലായിരുന്നു വയോധികൻ. ശനിയാഴ്ച 12 മണിയോടെയാണ് ലിഫ്റ്റ് കേടായത്. ഈ സമയത്ത് രവീന്ദ്രൻ നായർ ലിഫ്റ്റിനുളളിൽ കുടുങ്ങി പോകുകയായിരുന്നു. എന്നാൽ…

Read More

സുരക്ഷിതരായി തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്; ബഹിരാകാശത്ത് വാർത്താസമ്മേളനവുമായി സുനിത

ബഹിരാകാശനിലയത്തിൽ(ഐ.എസ്.എസ്.)നിന്ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽതന്നെ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും. ഐ.എസ്.എസിൽനിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജൂൺ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസിൽ പോയത്. രണ്ടാഴ്ചതങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാൽ, സ്റ്റാർലൈനറിലെ ഹീലിയം ചോർച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങി. ഐ.എസ്.എസിൽ കൂടുതലായി കഴിയുന്ന സമയം പരീക്ഷണങ്ങളുമായി ആസ്വദിക്കുകയാണെന്ന് സുനിത പറഞ്ഞു. നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്ക് തകരാർ സംഭവിക്കാനുള്ള…

Read More

കൊല്ലങ്കോട് കമ്പിവേലിയിൽ പുലി കുടുങ്ങി; പ്രദേശത്ത് ആശങ്ക

കൊല്ലങ്കോട് വാഴപ്പുഴയിൽ പുലി കമ്പിവേലിയിൽ കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഏവരും അറിയുന്നത്. പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുലി വേലിയിൽ കുടുങ്ങിയ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ വനംവകുപ്പ് സ്ഥലത്തെത്തി. നന്നായൊന്ന് കുതറിയാൽ ഒരുപക്ഷേ പുലിക്ക് ഈ കുടുക്കിൽ നിന്ന് രക്ഷപ്പെടാം. ഇങ്ങനെ പുലി രക്ഷപ്പെട്ടാൽ അത് അപകടമാണ്. ഈ ആശങ്കയും പ്രദേശത്ത് നിലവിലുണ്ട്. പുലിയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക്…

Read More

പശുവിനെ തിന്നാൻ ഇണക്കുരുവികളെപ്പോലെ പുള്ളിപുലികളെത്തി; ഒടുവിൽ ഒരു പുലിയുടെ തല ചെമ്പുകലത്തിൽ കുടുങ്ങി!

കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണു ജനം. വിഷയത്തിൽ സർക്കാരിനെതിരേ വൻ ജനരോക്ഷമാണ് ഉയരുന്നത്. കാലികളെ ഭക്ഷണമാക്കാൻ എത്തിയ പുള്ളിപ്പുലിയുടെ തല ചെമ്പുകലത്തിൽ കുടുങ്ങിയ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ശിവര ഗ്രാമത്തിലാണു സംഭവം. ഇരതേടിയിറങ്ങിയ ഒരു ആൺപുലിയെയും പെൺപുലിയെയും ഗ്രാമത്തിലെ കർഷകൻറെ പശുത്തൊഴുത്തിനു ചുറ്റും രാവിലെ ഏഴിനാണു കണ്ടത്. തൊഴുത്തിലൂടെ ചുറ്റിപ്പറ്റിനടന്ന പുലികൾ വെള്ളം കുടിക്കാനായി ചെമ്പുകലത്തിലേക്കു തലയിട്ടു. തുടർന്നു വെള്ളം കുടിക്കാനുള്ള ശ്രമത്തിനിടെ പുലികളിലൊന്നിൻറെ തല കലത്തിൽ കുടങ്ങുകയായിരുന്നു. തലയൂരാൻ ശ്രമം തുടരുന്നതിനിടെ…

Read More

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 20 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ കുഞ്ഞു മരിച്ചു. കിൻഫ്ര വ്യവസായ പാർക്കിലെ മണൽ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരിച്ചത്.

Read More

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു; 2 ഡോക്ടർമാരും 2 നഴ്‌സുമാരും പ്രതികൾ

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ഡോ. സി.കെ. രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെയാണ് പ്രതിചേർത്തത്. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്…

Read More

തൊഴിൽത്തട്ടിപ്പ്: യുകെയിൽ കുടുങ്ങിയത് 400 മലയാളി നഴ്സുമാർ

യുകെയിൽ തൊഴിൽത്തട്ടിപ്പിനിരയായ 400 മലയാളി നഴ്സുമാരെ സഹായിക്കണമെന്നു പ്രവാസി ലീഗൽ സെൽ (യുകെ ചാപ്റ്റർ) വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു പരാതി നൽകി. കൊച്ചിയിലെ ഒരു റിക്രൂട്മെന്റ് ഏജൻസി വഴിയാണു നഴ്സുമാർ യുകെയിലെത്തിയത്. വീസ നടപടികൾക്കു മാത്രമായി 8.5 ലക്ഷം രൂപയും വിമാനടിക്കറ്റ്, താമസം തുടങ്ങിയവരുടെ പേരിൽ 5 ലക്ഷം രൂപയും വീതം നഴ്സുമാരിൽ നിന്നു വാങ്ങിയെന്നാണു പരാതിയിലുള്ളത്. വഞ്ചിതരായ നഴ്സുമാർ വലിയ വായ്പാബാധ്യത കാരണം നാട്ടിലേക്കു മടങ്ങാനാവാത്ത സ്ഥിതിയിലാണെന്നും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരുണ്ടെന്നും സെൽ പ്രസിഡന്റ് ജോസ് ഏബ്രഹാമും യുകെ…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകി പോലീസ്

പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് പൂർണമായും തള്ളിയ മെഡിക്കൽബോർഡ് നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകി. സംസ്ഥാന അപ്പീൽ അതോറിറ്റിക്ക് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പോലീസ് ഡി.എം.ഒ.യ്ക്ക് നൽകിയിരുന്നത്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഇതുവരെ ലഭ്യമായ തെളിവുകൾവെച്ച്, മൂന്ന് പ്രസവശസ്ത്രക്രിയകൾക്കിടെ എപ്പോഴാണ് കത്രിക വയറ്റിൽ…

Read More