
‘പലതും വിചാരിച്ചതുപോലെയല്ല നടന്നത്; തോൽവി അംഗീകരിക്കുന്നു’: തുറന്നുപറഞ്ഞ് സാമന്ത
നിരവധി വിജയചിത്രങ്ങളുമായി തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് നായികയായുള്ള വളര്‍ച്ചയ്ക്കിടയിലും അപ്രതീക്ഷിതമായ ചില തിരിച്ചടികള്‍ കരിയറിലും ജീവിതത്തിലും നേരിടേണ്ടിവന്ന താരമാണ് സാമന്ത. എന്നാല്‍ രോഗത്തിനും പരാജയങ്ങള്‍ക്ക് മുന്നിലും തളരാതെ കരുത്തോടെ മുന്നേറണമെന്നാണ് തന്റെ ജീവിതം കൊണ്ട് സാമന്ത പഠിപ്പിക്കുന്നത്. ഇപ്പോഴിതാ കരിയറിനെക്കുറിച്ച് ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് സാമന്ത. സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന സിറ്റാഡല്‍: ഹണി ബണ്ണി എന്ന ആക്ഷന്‍ ടിവി സീരീസ് പുറത്തിറങ്ങാനിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനിടയില്‍ തന്റെ ഫോളേവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് തന്റെ കരിയറിനെ കുറിച്ചും…