മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ കളിക്കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വിഡിയോ

മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ കളിക്കാരന് ദാരുണാന്ത്യം. പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടം. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39-കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. അഞ്ചു താരങ്ങൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞാ‍യറാഴ്ച യുവന്‍റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടിവന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. View this post on…

Read More

ലോസ് ആഞ്ചെലെസിൽ ശക്തമായ ഭൂകമ്പം; ഭയന്ന് ജനം

കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസിൽ ശക്തമായ ഭൂകമ്പം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാൻഡ് പാർക്കാണ്. ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്സർവേറ്ററിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഉച്ച കഴിഞ്ഞ് 12.20ഓടെയാണ് വലിയ രീതിയിൽ കെട്ടിടങ്ങൾ കുലുങ്ങി വിറയ്ക്കാൻ തുടങ്ങിയത്.  ജിയോളജിക്കൽ സർവേ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ആളപായവും ഭൂകമ്പത്തിലുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപ നഗരങ്ങളായ പാസഡീന, ഗ്ലെൻഡേൽ എന്നിവടങ്ങളിലേക്കും ഭൂകമ്പത്തിന്റെ ആഘാതമുണ്ടായതായാണ് ജിയോളജിക്കൽ…

Read More

കോഴിക്കോട് ഏഴുപേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്കേറ്റു. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാൾക്ക് 17 വയസാണ് പ്രായം. ഇതിനിടെ ലോറിയുടെ മുകളിൽ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേർ മിന്നലേറ്റ് താഴെ വീണു. ചാപ്പയിൽ സ്വദേശികളായ മനാഫ്, സുബൈർ, അനിൽ അഷ്റ്ഫ് , സലീം, അബദുൾ ലത്തിഫ് ജംഷീർ എന്നിവരാണ് മിന്നലേറ്റ് താഴെ വീണത്.

Read More

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി; ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് 28 ലക്ഷമെന്ന് പരാതി

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ് സര്‍ക്കാര്‍ ഫണ്ട് അടിച്ചുമാറ്റിയത് എന്നാണ് പരാതി. 28 ലക്ഷത്തോളം രൂപയാണ് ഇയാള്‍ പലതവണയായി വ്യാജരേഖ ചമച്ച് സ്വന്തം കീശയിലാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഉച്ചഭക്ഷണ പദ്ധതിയുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ നിന്നും 2022 മാര്‍ച്ച് മുതല്‍ 2023 ഡിസംബര്‍ വരെ 27,76,241 രൂപ ഇയാള്‍ വ്യാജരേഖ ചമച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കാനറാ ബാങ്കിന്റെ സി.എസ്.എസ്. പോര്‍ട്ടലില്‍…

Read More

ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ അർധരാത്രി 12.15ഓടെയായിരുന്നു ഭൂചലനം. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിനിക്കോയ് ദ്വീപിൽ നിന്ന് 195 കിലോമീറ്റർ അകലെ കടലിൽ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.  

Read More

വീട്ടിൽ ഷേവ് ചെയ്തു കൊണ്ടിരുന്ന ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുമ്പ്‌ലാളിനിക്കൽ അശോകൻ (55) ആണ് മരിച്ചത്. വീട്ടിൽ ഷേവ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അശോകന് ഇടിമിന്നലേറ്റത്.  ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More