തോൽക്കാൻ എനിക്കു മനസ്സില്ല; ഈ പുഞ്ചിരി പ്രഹസനമല്ല: അമൃത സുരേഷ്
പ്രതിസന്ധികളെ തോൽപ്പിച്ച് മുന്നോട്ടു പോകാനുള്ള ഊർജം നേടിയെടുത്തതിനെക്കുറിച്ച് കുറിപ്പുമായി ഗായിക അമൃത സുരേഷ്. ജീവിതത്തിലെ പരീക്ഷണകാലത്തെ അതിജീവിച്ച് കരുത്തോടെ, സ്വന്തം ജീവിതത്തിൽ പ്രകാശം വീശി മുന്നോട്ടു പോകുന്നതെങ്ങനെയാണെന്ന് അമൃത സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്നെ തകർത്തു കളയാൻ പലരും ശ്രമിച്ചെന്നും എന്നാൽ തോറ്റു കൊടുക്കാൻ തനിക്കു മനസ്സില്ലെന്നും ഗായിക കുറിപ്പിൽ പറയുന്നു. പരീക്ഷണങ്ങളിൽ തകർന്നു പോയവർക്കുള്ള പ്രചോദനമായിട്ടാണ് അമൃത സുരേഷ് തുറന്ന കുറിപ്പ് പങ്കിട്ടത്. കുറിപ്പിന്റെ പൂർണരൂപം: ജീവിതം അതിരുകടന്നതായി തോന്നിയ ഒരു കാലമുണ്ടായിരുന്നു. ആഴത്തിൽ മുറിവേറ്റ് ഓടിയപ്പോൾ, അതിന്റെ…