എണ്ണ, എണ്ണയിതര രംഗത്ത് യുഎഇക്ക് മികവ്; ആഭ്യന്തര ഉൽപാദന വളർച്ച ശക്തം

എണ്ണ, എണ്ണയിതര മേഖലയിൽ വൻകുതിപ്പുമായി യുഎഇ. പ്രതികൂല സാഹചര്യങ്ങളിലും മൊത്തം ആഭ്യന്തര ഉൽപാദന വളർച്ചയിൽ മികവ്​ പുലർത്താനും യുഎഇക്കായി. വിവിധ സാമ്പത്തിക ഏജൻസികൾ തയാറാക്കിയ റിപ്പോർട്ടുകളിലാണ്​​ ഇക്കാര്യം വിശദീകരിക്കുന്നത്.​ എണ്ണ, എണ്ണയിതര രംഗങ്ങളിൽ ഒരുപോലെ കുതിക്കാൻ യുഎഇക്ക്​ സാധിക്കുന്നതാണ്​ വളർച്ചയ്ക്ക്​ വേഗത നൽകുന്ന പ്രധാന ഘടകം. ​ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടുകളും ഇതിന്​ അടിവരയിടുന്നു. ആഗോളതലത്തിലെ പണപ്പെരുപ്പം, എണ്ണ ഉൽപാദനം വെട്ടിക്കുറച്ച നടപടി എന്നിവയൊന്നും യുഎഇ സമ്പദ്​ ഘടനയ്ക്ക്​​ തിരിച്ചടിയായില്ല. നടപ്പുവർഷം എണ്ണയിതര മേഖലയിൽ ആറു ശതമാനം…

Read More

മുത്തലാഖിനെ വിമർശിച്ച് ഏക സിവിൽ കോഡിനായി മോദി

മുത്തലാഖിനെ വിമർശിച്ചും രാജ്യത്ത് ഏക സിവിൽ കോഡിനായി ആഹ്വാനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തുലക്ഷത്തിലധികം ബിജെപി ബൂത്തുതല പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തലാഖ് സമ്പ്രദായം ഇസ്‌ലാമിൽ അവസാനിപ്പിച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്ത്, ഇന്തൊനീഷ്യ, ഖത്തർ, ജോർദൻ, സിറിയ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കാത്തതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ശരിയല്ലെന്നും ഒരു രാജ്യത്തിന് രണ്ടു നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു….

Read More

നഗ്‌നതാ പ്രദര്‍ശനക്കേസിലെ പ്രതിക്ക് സ്വീകരണം: വിമര്‍ശനവുമായി വനിതാ കമീഷന്‍

 നഗ്‌നതാ പ്രദര്‍ശനക്കേസിലെ പ്രതിയായ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. പ്രതിക്ക് സ്വീകരണം നല്‍കിയ സംഭവം അസംബന്ധമാണെന്നും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ പറഞ്ഞു.  സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നല്‍കിയതെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവുമെന്ന് വനിത കമീഷന്‍ വ്യക്തമാക്കി….

Read More