ഒമാനിൽ ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത ; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

ഒമാനില്‍ ഇന്ന് മുതല്‍ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ കാറ്റ് വീശും. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. കടല്‍ക്ഷോഭത്തിനും സാധ്യത പ്രതീക്ഷീക്കുന്നുണ്ട്. മുസന്ദം തീരത്തും ഒമാന്‍ കടലിലും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരുകയും ചെയ്യും. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് ദൂരക്കാഴ്ചയെ…

Read More

കേരളത്തിൽ 5 ദിവസത്തേക്കു വ്യാപക മഴ; കള്ളക്കടലിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയെന്ന് അറിയിപ്പ്

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നതിനാൽ 5 ദിവസം കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ പെയ്‌തേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 12 ,13…

Read More

യുഎഇയിൽ ഇന്നു മുതൽ മാർച്ച് ഒന്നു വരെ മഴയ്ക്കു സാധ്യത

യുഎഇയിൽ ഇന്നു മുതൽ മാർച്ച് ഒന്നു വരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു പടിഞ്ഞാറു നിന്നുള്ള ഉപരിതല ന്യൂനമർദവും പടിഞ്ഞാറുനിന്നു വീശിയടിക്കുന്ന കാറ്റും യുഎഇയിൽ മഴയ്ക്കു കാരണമാകും. ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കും. വടക്ക്, കിഴക്ക്, തെക്ക് പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റുവീശും. നാളെ പൊടിക്കാറ്റും ഉണ്ടാകുന്നതിനാൽ ആസ്മ ഉൾപ്പെടെ അലർജി രോഗമുള്ളവർ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം. ഉച്ചയോടെ താപനില കുറയും. വെള്ളിയാഴ്ച പകൽ മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഴ…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 29-ാം തീയതി വരെയാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ 28 വരെ…

Read More