ശക്തമായ കാറ്റും മഴയും ; ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം സംഭവിച്ചു
ശക്തമായ കാറ്റിലും പേമാരിയിലും ആലപ്പുഴ തലവടി, തകഴി പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകിവീണു വീടും തൊഴുത്തും പാടശേഖര പുറംബണ്ടിൽ കെട്ടിയിരുന്ന വള്ളവും തകർന്നു. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾക്ക് പരിക്കേറ്റു. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ വരിക്കോലിൽ പ്രസന്ന കുമാറിന്റെ വീടിന്റേയും തൊഴുത്തിന്റെയും മുകളിലാണ് മഹാഗണി മരം കടപുഴകി വീണത്. മരം വീണ് വീടും തൊഴുത്തും ഭാഗികമായി തകർന്നു. തൊഴുത്തിൽ കെട്ടിയിരുന്ന ഗർഭിണിയായ പശുവിനും മറ്റൊരു പശുവിനും പരിക്കേറ്റിട്ടുണ്ട്. മരം കടപുഴകി…