ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത്ത​രം ഡ്രൈ​വി​ങ് ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ധി​കൃ​ത​ർ, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലാ​തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു. ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്ൾ 29 അ​നു​സ​രി​ച്ച്, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​നു കീ​ഴി​ലെ ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​യി​ൽ​നി​ന്ന് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടി​യ​തി​ന് ശേ​ഷം മാ​ത്ര​മെ റോ​ഡി​ൽ ഒ​രു മെ​ക്കാ​നി​ക്ക​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ പാ​ടു​ള്ളൂ. ജി.​സി.​സി പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള…

Read More