
ശക്തമായ തിരയിൽ പെട്ട് ഖത്തറിൽ ഡോക്ടർ മരിച്ചു
ശക്തമായ കാറ്റിലും മഴയിലും പ്രക്ഷുബ്ധമായ ഖത്തറിലെ സീലൈൻ കടലിൽ അപകടത്തിൽപെട്ട ഡോക്ടർ മുങ്ങിമരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ പീഡിയാട്രിക് ന്യൂറോളജി സ്‍പെഷലിസ്റ്റ് ഡോ. മജിദ് സുലൈമാൻ അൽ ഷൻവാർ ആണ് തിങ്കളാഴ്ച വൈകുന്നേരം കടലിൽ മുങ്ങി മരിച്ചത്. തിരമാലകൾ ഉയർന്ന് പ്രക്ഷുബ്ധനമായ കടലിൽ അപകടത്തിൽ പെടുകയായിരുന്നു. ചൊവ്വാഴ്ച മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കം നടത്തി. നിര്യാണത്തിൽ ഖത്തറിലെ സിറിയൻ മെഡിക്കൽ അസോസിയേഷൻ ഫേസ്ബുക് പേജ് വഴി അനുശോചനം അറിയിച്ചു. ബുധനാഴ്ചവരെ കാറ്റിനും ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന്…