
കൊടുംചൂടില്‍ വെന്തുരുകി സൗദി; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 പിന്നിട്ടു
കൊടുംചൂടിൽ വെന്തുരുകി സൗദിഅറേബ്യ. താപനില അൻപത് പിന്നിട്ടതോടെ പകൽ സമയങ്ങളിൽ പുറം ജോലികൾ ചെയ്യിക്കുന്നതിനെതിരെ മുന്നറിയിപ്പ് ശക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. ഉയർന്ന ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ അനുഭവപ്പെട്ടത്. 50 ഡിഗ്രി സെൽഷ്യസ് വരെ അൽഹസ്സയിൽ താപനില ഉയർന്നു. കിഴക്കൻ പ്രവിശ്യയുടെ മറ്റു ഭാഗങ്ങളിലും സമാനമായ താപനിലയാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളായ റിയാദ്, അൽഖസ്സീം, മക്ക, മദീന പ്രവിശ്യകളിലും പകൽ താപനില 46നും 48നും ഇടയിലേക്ക്…