വിമാന സർവീസുകൾക്കെതിരായ ബോംബ് ഭീഷണി: കുറ്റക്കാരെ നോ ഫ്‌ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തും, കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം

രാജ്യത്ത് വിമാന സർവീസുകൾക്കെതിരായ വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പോലീസ്. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് പോലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്‌ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് ഒരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാഗം സന്ദേശവും വന്നത് സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ്. തിരിച്ചറിയാതിരിക്കാൻ വിപിഎന്നും, ഡാർക്ക്…

Read More

കുവൈത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടി ; നിരവധി പേർ അറസ്റ്റിൽ

രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ളും സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും കൈ​വ​ശം വെ​ച്ച നി​ര​വ​ധി പേ​രെ അ​റ​സ്റ്റു ചെ​യ്തു. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് മ​യ​ക്കു മ​രു​ന്നി​നെ​തി​രെ ക​ര്‍ശ​ന​മാ​യ ന​ട​പ​ടി​യാ​ണ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ച് വ​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, ഇ​ട​പാ​ട്, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തി​നി​ടെ, ശു​വൈ​ഖ് തു​റ​മു​ഖ​ത്ത് 29,000 ബോ​ട്ടി​ൽ ല​ഹ​രി പാ​നീ​യ​ങ്ങ​ൾ…

Read More

പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം, അഴിമതിക്കെതിരെ ശക്തമായ നടപടി തുടരും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ.പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം.പൊലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ആശ്രയ കേന്ദ്രമായി പൊലീസ് സ്റ്റേഷൻ മാറണം.തെറ്റായ പ്രവണതകൾ ഉടൻ തിരുത്തണം. എസ്‌പിമാർ സ്റ്റേഷനിൽ പരിശോധന നടത്തണം. കോഴിക്കോട് നടന്ന മലബാർ മേഖല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി കർശന നിർദേശം നൽകിയത്.

Read More