
സ്ട്രോക്ക് വന്നാൽ ഉടൻ ആശുപത്രിയിലെത്തിക്കണം; ഇവ നിസ്സാരമാക്കരുത്
തലച്ചോറിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയെ സ്‌ട്രോക്ക് എന്ന് പറയുന്നു. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ട്രോക്ക്. നമ്മൾ ഇതിനകം കണ്ടതുപോലെ, ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്‌ട്രോക്ക് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്‌ട്രോക്കിനുള്ള പ്രധാന സാധ്യതാ ഘടകം നമ്മുടെ ജീനാണ്. ഒരിക്കൽ സ്‌ട്രോക്ക് വന്നാൽ അത് ആവർത്തിക്കാനുള്ള സാധ്യത പലമടങ്ങ് വർധിപ്പിക്കും. ഉയർന്ന രക്തസമ്മർദം, തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, അമിതഭാരം, പുകവലി, ആസക്തി മരുന്നുകൾ പോലെയുള്ള ദുഃശീലങ്ങൾ, മാനസിക പിരിമുറുക്കം,…