
കേരളത്തിൽ എൽപിജി സിലിണ്ടർ ട്രക്ക് ഡൈവർമാർ സമരത്തിലേക്ക്; നവംബർ 5 മുതൽ അനിശ്ചിതകാല പണിമുടക്ക്
കേരളത്തിൽ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ പണിമുടക്കിലേക്ക്. നവംബർ അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എൽ.പി.ജി സിലിണ്ടർ നീക്കം നിലച്ചേക്കും. ഡ്രൈവർമാരുടെ സേവന വേതന കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് 2022-ൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഒരു വർഷമായിട്ടും വിഷയത്തിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറു മുതൽ ഉച്ച വരെ ഇവർ സൂചനാ സമരവും നടത്തുന്നുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉൾപ്പെടുന്ന ഇടതുസംഘനകളും സമരത്തിന്റെ ഭാഗമാണ്. ശനിയാഴ്ച രാവിലെ വിഷയം ചർച്ച ചെയ്യുന്നതിന്…