
ശിക്ഷിക്കപ്പെട്ടവരെ സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുത്; ഗതാഗതവകുപ്പിന്റെ സർക്കുലർ
അമിത വേഗത്തിൽ വാഹനമോടിച്ചതിനോ മദ്യപിച്ച് വാഹനമോടിച്ചതിനോ ഒരിക്കലെങ്കിലും ശിക്ഷിക്കപ്പെട്ടവരെ സംസ്ഥാനത്ത് സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്റെ സർക്കുലർ. ചുവപ്പു സിഗ്നൽ മറികടക്കുക, ലെയിൻ മര്യാദ പാലിക്കാതിരിക്കുക, അംഗീകൃതമല്ലാത്ത വ്യക്തിയെക്കൊണ്ട് വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വർഷത്തിൽ രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവരെയും ഡ്രൈവറായി നിയോഗിക്കരുതെന്ന് പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു. സ്‌കൂൾ വാഹനം ഓടിക്കുന്നവർക്ക്, ഓടിക്കുന്ന വാഹനം ഏതാണോ ആ വാഹനം ഓടിച്ച് 10 വർഷത്തെ പരിചയം വേണം. സ്‌കൂൾ വാഹനം ഓടിക്കുന്നവർ വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത…