ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി

ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി. യാത്രയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണമെന്നും യാത്രകാലാവധി കഴിഞ്ഞാൽ പിഴ ഈടാക്കുമെന്നും എംബസി പൗരന്മാരെ ഓർമിപ്പിച്ചു. ഇന്ത്യയുടെ വിസ നിയമം വളരെ കർശനമാണ്. അതുകൊണ്ട് തന്നെ ഒമാൻ പൗരന്മാർ യാത്രയുടെ ആവശ്യാനുസരണമുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണം. ടൂറിസ്റ്റ്, മെഡിക്കൽ, സ്റ്റുഡന്റ്‌സ് വിസകൾ ഇന്ത്യ അനുവദിക്കുന്നുണ്ട്. ഓരോ വിസയുടെ കാലാവധി അത് അനുവദിക്കുമ്പോൾ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ഇത് പിന്നീട് മാറ്റാൻ സാധിക്കില്ല, അതുകൊണ്ട് തന്നെ വിസാ കാലാവധി കഴിയുന്നത് ശ്രദ്ധിക്കണം….

Read More

എൽ.എൽ.സി കമ്പനികൾ വാർഷിക റിപ്പോർട്ട് സമർപ്പിക്കണം: കർശന നിർദേശവുമായി സൗദി വാണിജ്യമന്ത്രാലയം

ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ വാർഷിക സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിന്റെ ലാഭവും പ്രവർത്തന രീതിയുമുൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. നിശ്ചിത സമയത്തിനകം ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മലയാളികളുൾപ്പെടെ നിരവധി പേരാണ് നിക്ഷേപകരായി സൗദിയിൽ കമ്പനികൾ രൂപീകരിച്ചത്. ഇത്തരത്തിൽ ലിമിറ്റഡ് ലയബിലിറ്റി രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്ന കമ്പനികള്‍ക്കാണ് വാണിജ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. സ്ഥാപനത്തിൻ്റെ സാമ്പത്തിക അവലോകന വിവരങ്ങൾ നിശ്ചിത സമയത്ത് ഓണ്‍ലൈനായി മന്ത്രാലയത്തിന് സമർപ്പിക്കാത്ത…

Read More

റോഡ് നിർമാണങ്ങൾ വേഗത്തിലാക്കുക;ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ റോഡ് ശ്യംഖല കൂടുതല്‍ മെച്ചപ്പെടുത്താൻ കര്‍ശന നടപടികളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്‌നൗവിന് ചുറ്റുമുള്ള റോഡ് ശൃംഖല ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പിലിഭിത്തിനും മഹാരാജ്‍ഗഞ്ചിനും ഇടയിലുള്ള 64 കിലോമീറ്റർ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. 1,621 കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡ് പിലിഭിത്, ഖേരി, ബഹ്‌റൈച്ച്, ശ്രാവസ്‍തി, ബൽറാംപൂർ, സിദ്ധാർത്ഥനഗർ, മഹാരാജ്ഗഞ്ച് എന്നീ ഏഴ് അതിർത്തി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കും….

Read More