
അനധികൃത തൊഴിലാളികളെ കണ്ടെത്താൻ ഒമാനിൽ കർശന പരിശോധന
അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായി തുടരുന്നു. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ ഇൻസ്പെക്ഷൻ യൂനിറ്റിന്റെ പിന്തുണയോടെയാണ് പരിശോധന ക്യാമ്പയിനുകൾ നടത്തുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ 9,042 പേരാണ് അറസ്റ്റിലായത്. 7,612 പേരെ നാടുകടത്തുകയും ചെയ്തു. അതേസസമയം, ജൂണിൽ മാത്രം 919 പ്രവാസികളെ നാടുകടത്തി. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മസ്കത്തിലെ ജോയിൻറ് ഇൻസ്പെക്ഷൻ ടീം ഓഫിസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ, സെക്യൂരിറ്റി…